ആരാധകരുടെ കടുത്ത പ്രതിഷേധവും പരാതി പ്രവാഹവും,സൂപ്പർ താരത്തെ സ്വന്തമാക്കുന്നതിൽ നിന്നും പിന്മാറി യുണൈറ്റഡ്!

ഈ ട്രാൻസ്ഫർ ജാലകത്തിൽ മുന്നേറ്റ നിരയിലേക്ക് ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ നടത്തിയിരുന്നു. ഡാർവിൻ നുനസ്,ആന്റണി,ബെഞ്ചമിൻ സെസ്ക്കോ എന്നിവരൊക്കെ അതിൽ പെട്ടവരായിരുന്നു.എന്നാൽ ശ്രമങ്ങൾ ഒന്നും തന്നെ ഫലം കണ്ടിരുന്നില്ല.

ഇതോടുകൂടി മുഖം രക്ഷിക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചിരുന്നത് ബോലോഗ്നയുടെ ഓസ്ട്രിയൻ സ്ട്രൈക്കറായ മാർക്കോ അർനൗടോവിച്ചിന് വേണ്ടിയായിരുന്നു.താരത്തെ കേവലം 8 മില്യൺ യൂറോ നൽകിയാൽ യുണൈറ്റഡിന് ടീമിൽ എത്തിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനു വേണ്ടിയുള്ള നീക്കങ്ങളിൽ നിന്നും ഇപ്പോൾ പിന്മാറിയിട്ടുണ്ട്.ഒട്ടുമിക്ക പ്രമുഖ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതിനുള്ള കാരണമാണ് ഏറെ ചർച്ചാവിഷയമായിട്ടുള്ളത്. ആരാധകരുടെ കടുത്ത എതിർപ്പ് മൂലമാണ് യുണൈറ്റഡിന് ഇപ്പോൾ ഇക്കാര്യത്തിൽ നിന്നും പിന്മാറേണ്ടി വന്നിട്ടുള്ളത്.മാത്രമല്ല നിരവധി പരാതികളും ഇതുമായി ബന്ധപ്പെട്ടുകൊണ്ട് യുണൈറ്റഡ് ലഭിച്ചിട്ടുണ്ട്.ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനു വേണ്ടിയുള്ള ശ്രമങ്ങളിൽ നിന്നും പിൻവാങ്ങാൻ നിർബന്ധിതരാവുകയായിരുന്നു.

നേരത്തെ വെസ്റ്റ് ഹാം,സ്റ്റോക്ക് സിറ്റി എന്നിവർക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിവാദങ്ങളിൽ താരം നേരത്തെ ഉൾപ്പെട്ടിരുന്നു. ഇതുകൊണ്ടൊക്കെയാണ് യുണൈറ്റഡ് ആരാധകർ പ്രതിഷേധം ഉയർത്തിയത്.ഫ്രങ്കി ഡി യോങ്,അഡ്രിയാൻ റാബിയോട്ട്,മിലിങ്കോവിച്ച് സാവിച്ച് എന്നിവരെ ടീമിലെത്തിക്കാനാണ് ഇപ്പോൾ യുണൈറ്റഡ് തങ്ങളുടെ ശ്രമങ്ങൾ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *