ആന്റണിയുടെ കാര്യത്തിൽ ടെൻ ഹാഗിന് മുന്നറിയിപ്പ് നൽകി മുൻ യുണൈറ്റഡ് താരം!

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പുതിയ പരിശീലകനായി കൊണ്ട് എറിക്ക് ടെൻ ഹാഗിനെ നേരത്തെ തന്നെ നിയമിച്ചിരുന്നു. അടുത്ത സീസണിലാണ് അദ്ദേഹം യുണൈറ്റഡിനെ നയിക്കുക. അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ ടെൻഹാഗുള്ളത്.

ഒരുപിടി താരങ്ങളെ അദ്ദേഹം ഇപ്പോൾ ലക്ഷ്യം വെക്കുന്നുണ്ട്. അതിലൊരു താരമാണ് അയാക്സിന്റെ ബ്രസീലിയൻ സൂപ്പർ താരമായ ആന്റണി.ഈ സീസണിൽ ടെൻ ഹാഗിന് കീഴിൽ തകർപ്പൻ പ്രകടനമായിരുന്നു ആന്റണി പുറത്തെടുത്തിരുന്നത്. 33 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 10 അസിസ്റ്റുകളും ഈ സീസണിൽ താരം കരസ്ഥമാക്കിയിരുന്നു.

എന്നാൽ താരത്തിന്റെ കാര്യത്തിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്നു ജാപ് സ്റ്റാം ടെൻ ഹാഗിന് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതായത് ആന്റണി യുണൈറ്റഡിൽ കളിക്കണമെങ്കിൽ ഇനിയും ഇമ്പ്രൂവ് ആവേണ്ടതുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സ്റ്റാമിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ആന്റണിയുടെ പ്രകടനം കാണാൻ എനിക്ക് ഇഷ്ടമാണ്. പക്ഷേ ചില സമയങ്ങളിൽ അദ്ദേഹം പ്രവർത്തനങ്ങളിലും പെരുമാറ്റത്തിലും അതിശയോക്തി കാണിക്കുന്നു.ആന്റണി പ്രവചിക്കാൻ കഴിയാത്ത ഒരു മുന്നേറ്റനിരകാരനാണ്.കൂടാതെ കരുത്തനുമല്ല. വേഗതയും ശൈലിയും അവന്റെ ഗെയിമിനുണ്ട്. പക്ഷേ ഒരുപാട് മേഖലകളിൽ ഇനിയും ആന്റണി ഇംപ്രൂവ് ആവേണ്ടതുണ്ട് ” ഇതാണ് ജാപ് സ്റ്റാം പറഞ്ഞിട്ടുള്ളത്.

50 മില്യൺ പൗണ്ടോളമാണ് താരത്തിന്റെ വിലയായി കൊണ്ട് അയാക്സ് കണ്ടുവെച്ചിരിക്കുന്നത്. ഏതായാലും ഈ ബ്രസീലിയൻ സൂപ്പർതാരത്തെ സ്വന്തമാക്കാൻ യുണൈറ്റഡിന് കഴിയുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!