അലജാൻഡ്രോ ഗർനാച്ചോയെ അർജന്റീനക്ക് നഷ്ടമാവുന്നു!

ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങളാണ് ലോക ചാമ്പ്യന്മാരായ അർജന്റീന കളിക്കുന്നത്. മാർച്ച് 23 തീയതി നടക്കുന്ന മത്സരത്തിൽ പനാമയാണ് അർജന്റീനയുടെ എതിരാളികൾ. മാർച്ച് 28 ആം തീയതി നടക്കുന്ന മത്സരത്തിൽ കുറകാവോയെയും അർജന്റീന നേരിടും. രണ്ട് മത്സരങ്ങളും അർജന്റീനയിൽ വച്ച് തന്നെയാണ് നടക്കുക.

ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പ്രഖ്യാപിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ സൂപ്പർ താരമായ ഗർനാച്ചോക്ക് ഈ ടീമിൽ ഇടം ലഭിച്ചിരുന്നു.പക്ഷേ ഒരു അപ്രതീക്ഷിത തിരിച്ചടി അദ്ദേഹത്തിന് ഏറ്റിട്ടുണ്ട്. കഴിഞ്ഞ ക്ലബ്ബ് മത്സരത്തിൽ അദ്ദേഹത്തിന് പരിക്കേൽക്കുകയും കളം വിടേണ്ടി വരികയും ചെയ്തിരുന്നു.

ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമാണ് അദ്ദേഹത്തിന്റെ പരിക്ക്. അതുകൊണ്ടുതന്നെ ഈ മാസം അർജന്റീനക്ക് വേണ്ടി നടക്കുന്ന സൗഹൃദമത്സരങ്ങളിൽ കളിക്കാൻ അദ്ദേഹത്തിന് കഴിയില്ല എന്ന് തന്നെയാണ് അർജന്റീന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അർജന്റീനയുടെ നാഷണൽ ടീമിന് വേണ്ടി ഇത്തവണയെങ്കിലും അരങ്ങേറ്റം കുറിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയിലായിരുന്നു ഈ യുവ സൂപ്പർതാരം ഉണ്ടായിരുന്നത്. ആ പ്രതീക്ഷകൾക്കാണ് ഇപ്പോൾ തിരിച്ചടി ഏറ്റിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *