അബ്രമോവിച്ചിന്റെ വിലക്ക്, ഗുണകരമാവുക ബാഴ്സക്ക്!

പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയുടെ റഷ്യൻ ഉടമസ്ഥനായ റോമൻ അബ്രമോവിച്ച് ഉടമസ്ഥ സ്ഥാനം ഒഴിയാനുള്ള ഒരുക്കത്തിലായിരുന്നു. റഷ്യ ഉക്രൈനുമായി നടത്തുന്ന യുദ്ധത്തിന്റെ പരിണിതഫലമെന്നോണമാണ് അബ്രമോവിച്ച് ഇതിന് നിർബന്ധിതനായത്.എന്നാൽ അദ്ദേഹത്തിന്റെ വസ്തുവകകൾ ബ്രിട്ടൺ ഗവൺമെന്റ് കഴിഞ്ഞദിവസം മരവിപ്പിക്കുകയും ചെയ്തിരുന്നു.

ചെൽസിയെ വിൽക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.ഇതോടെ അബ്രമോവിച്ചിന്റെ വിലക്ക് ചെൽസിയെ കൂടി പ്രതികൂലമായി ബാധിക്കും.അതിലൊന്നാണ് താരങ്ങളുടെ കരാറിന്റെ കാര്യം. അതായത് പുതിയ താരങ്ങളെ സൈൻ ചെയ്യാനോ അതല്ലെങ്കിൽ നിലവിലെ താരങ്ങളുടെ കരാർ പുതുക്കാനോ ചെൽസിക്ക് സാധിക്കില്ല. ഇത് ചെൽസിക്ക് തിരിച്ചടിയാണെങ്കിലും സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണക്ക് ഇത് ഗുണകരമാണ്.

അതായത് വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചെൽസിയുടെ മൂന്ന് സൂപ്പർതാരങ്ങളുടെ കരാർ അവസാനിക്കും. ഈ വിലക്ക് തുടരുകയാണെങ്കിൽ ഈ താരങ്ങളുടെ കരാർ പുതുക്കാൻ ചെൽസിക്ക് കഴിയില്ല. ഡിഫൻഡർമാരായ ക്രിസ്റ്റൻസൺ,ആസ്പ്പിലിക്യൂട്ട,റൂഡിഗർ എന്നിവരുടെ കരാറാണ് അവസാനിക്കുക.ഇതിൽ ക്രിസ്റ്റൻസൺ,ആസ്പ്പിലിക്യൂട്ട എന്നിവരെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ക്ലബ്ബാണ് എഫ്സി ബാഴ്സലോണ. ഇരുവരും കരാർ പുതുക്കാനാവാതെ ഫ്രീ ഏജന്റ് ആവുകയാണെങ്കിൽ ബാഴ്സക്ക് പിന്നീട് കാര്യങ്ങൾ എളുപ്പമാകും.

ക്രിസ്റ്റൻസണെ കൺവിൻസ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ ഈയിടെ fc ബാഴ്സലോണ നടത്തിയിരുന്നു. അദ്ദേഹത്തെ സ്വന്തമാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് നിലവിൽ ബാഴ്സ ഉള്ളത്.ആസ്പിലിക്യൂട്ടക്കും ബാഴ്സയിലേക്ക് വരാൻ താല്പര്യമുണ്ട്. അതേസമയം റൂഡിഗറിൽ റയൽ മാഡ്രിഡ് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ മൂന്ന് താരങ്ങളെയും നഷ്ടമാവുകയാണെങ്കിൽ അത് ചെൽസിക്ക് വലിയ തിരിച്ചടിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *