അത് സത്യമല്ല, വ്യാജമാണ് : നെയ്മർ വിഷയത്തിൽ പ്രതികരിച്ച് പെപ് ഗ്വാർഡിയോള!

കഴിഞ്ഞ ദിവസമായിരുന്നു പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ നെയ്മർ ജൂനിയറുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവിട്ടത്. അതായത് നെയ്മർ ജൂനിയറെ പിഎസ്ജി പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഓഫർ ചെയ്തിരുന്നുവെന്നും എന്നാൽ സിറ്റി ഇത് നിരസിച്ചു എന്നുമായിരുന്നു ഇവർ കണ്ടെത്തിയിരുന്നത്. സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയാണ് നെയ്മറെ വേണ്ട എന്ന് പറഞ്ഞതെന്നും ഇവർ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ പെപ് ഗ്വാർഡിയോള തന്നെ ഇതിനെ തള്ളിക്കളഞ്ഞുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.ഈ റിപ്പോർട്ട് സത്യമായ കാര്യമല്ല എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല നെയ്മർ ജൂനിയറെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകളെ മാർട്ടിൻ ബ്ലാക്ക്ബേൺ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഞാൻ സോറി പറയുന്നു,പക്ഷെ ഈ വാർത്ത സത്യമല്ല.അവരുടെ ഇൻഫർമേഷൻ ശരിയായ ഒന്നല്ല. നെയ്മർ ഒരു ഇൻഗ്രഡബിളായ താരമാണ്. മാത്രമല്ല അദ്ദേഹം നല്ല ഒരു വ്യക്തിയുമാണ്.പക്ഷേ ഈ വിവരങ്ങൾ ഒട്ടും ശരിയായ ഒന്നല്ല.എല്ലാ സമ്മർ ട്രാൻസ്ഫർ ജാലകത്തിലും മാഞ്ചസ്റ്റർ സിറ്റി 150 താരങ്ങളെ വാങ്ങാൻ പോവുകയാണ് ” ഇതാണ് പെപ് ഗ്വാർഡിയോള പറഞ്ഞിട്ടുള്ളത്.

ഏതായാലും സിറ്റിയെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ അദ്ദേഹം അസംതൃപ്തനാണ് എന്ന് തന്നെയാണ് വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർതാരം എർലിംഗ് ഹാലണ്ടിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *