അടി, തിരിച്ചടി! ത്രില്ലറിനൊടുവിൽ ചെമ്പടയെ കീഴടക്കി ചെകുത്താൻ കൂട്ടം!
ഈ അടുത്ത കാലത്തെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഇന്നലെ നടന്ന ലിവർപൂൾ-യുണൈറ്റഡ് മത്സരമെന്ന് വിശേഷിപ്പിച്ചാൽ അത് തെറ്റാവില്ല. എന്തെന്നാൽ അത്രയേറെ ആവേശഭരിതവും ആരാധകരെ കോരിത്തരിപ്പിക്കുന്നതുമായിരുന്നു ഇന്നലത്തെ മത്സരം. അടിയും തിരിച്ചടിയുമായി, ഒരു മുഴുനീള ത്രില്ലറിനൊടുവിൽ ക്ലോപിന്റെ ചെമ്പടയെ സോൾഷ്യാറിന്റെ ചെകുത്താൻ കൂട്ടം കീഴടക്കി. ഇന്നലെ നടന്ന എഫ് കപ്പിന്റെ നാലാം റൗണ്ട് പോരാട്ടത്തിലാണ് ലിവർപൂളിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡ് വിജയം കരസ്ഥമാക്കിയത്. ജയത്തോടെ എഫ്എ കപ്പിൽ നിന്നും ലിവർപൂളിനെ പുറത്താക്കാൻ യുണൈറ്റഡിന് സാധിച്ചു.യുണൈറ്റഡിന് വേണ്ടി ഗ്രീൻവുഡ്, റാഷ്ഫോർഡ്, ബ്രൂണോ എന്നിവർ ഗോൾ നേടിയപ്പോൾ ലിവർപൂളിന്റെ രണ്ടു ഗോളുകളും നേടിയത് സലാ ആയിരുന്നു.
24.01.1999: Ole Gunnar Solskjær scores the winner for Manchester United v Liverpool in the fourth round.
— Emirates FA Cup (@EmiratesFACup) January 24, 2021
24.01.2021: Bruno Fernandes scores the winner for Manchester United v Liverpool in the fourth round.#EmiratesFACup @ManUtd pic.twitter.com/Gln8MzfQEB
മത്സരത്തിന്റെ പതിനെട്ടാം മിനിറ്റിൽ തന്നെ സലായുടെ ഗോൾ വന്നു. ഫിർമിനോയുടെ പാസ് താരം മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. എന്നാൽ ഇരുപത്തിയാറാം മിനുട്ടിൽ യുണൈറ്റഡ് തിരിച്ചടിച്ചു.ഗ്രീൻവുഡ് ആയിരുന്നു ഗോൾ നേടിയത്. റാഷ്ഫോർഡിന്റെ നീളൻ പാസ് സ്വീകരിച്ച താരം ആലിസണെ കീഴടക്കുകയായിരുന്നു. രണ്ടാം പകുതിയുടെ ഉടനെ തന്നെ യുണൈറ്റഡ് ലീഡും നേടി.ഇത്തവണ ഗ്രീൻവുഡിന്റെ പാസിൽ നിന്ന് റാഷ്ഫോർഡ് ഗോൾ നേടുകയായിരുന്നു. എന്നാൽ ഈ ലീഡിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ലിവർപൂളിന്റെ ആദ്യഗോൾ അതേപടി ആവർത്തിച്ചു. ഫിർമിനോയുടെ അസിസ്റ്റിൽ നിന്ന് സലാ വീണ്ടും ഗോൾ നേടി.പക്ഷെ ബ്രൂണോ ഫെർണാണ്ടസ് ലിവർപൂളിന്റെ വിജയപ്രതീക്ഷകളെ തല്ലികെടുത്തുകയായിരുന്നു.78-ആം മിനുട്ടിൽ ബോക്സിന് തൊട്ടു വെളിയിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് ബ്രൂണോ മനോഹരമായി ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ ലിവർപൂൾ പരാജയം സമ്മതിക്കുകയായിരുന്നു.
Another big moment for Bruno Fernandes in a Manchester United shirt 🔴 pic.twitter.com/HkQsPIJpVd
— B/R Football (@brfootball) January 24, 2021