ഹൊയ്ലുണ്ടിനെ പിൻവലിച്ചപ്പോൾ ടെൻ ഹാഗിന് കൂവൽ, പോസിറ്റീവെന്ന് പരിശീലകൻ!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡിനെ ബ്രൈറ്റൻ പരാജയപ്പെടുത്തിയത്.ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈയൊരു തോൽവി യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നത്. പ്രീമിയർ ലീഗിൽ യുണൈറ്റഡ് തോൽക്കുന്ന മൂന്നാമത്തെ മത്സരമാണിത്.

ഹൊയ്ലുണ്ട് മത്സരത്തിൽ ഒരു ഗോൾ നേടിയിരുന്നുവെങ്കിലും അത് റഫറി നിഷേധിക്കുകയായിരുന്നു. മത്സരത്തിന്റെ 64 മിനിറ്റിൽ ഹൊയ്ലുണ്ടിനെ പിൻവലിച്ചു കൊണ്ട് ആന്റണി മാർഷ്യലിനെ ടെൻ ഹാഗ് ഇറക്കിയിരുന്നു. ഈ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ തന്നെ ടെൻ ഹാഗിനെ കൂവി വിളിച്ചിരുന്നു. അതായത് അദ്ദേഹത്തിന്റെ ഈ തീരുമാനം ആരാധകർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ അതൊരു പോസിറ്റീവായ കാര്യമാണ് എന്നാണ് ടെൻ ഹാഗ് പറഞ്ഞത്.അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെയാണ്.

” ആരാധകരുടെ ആ പ്രതിഷേധത്തെ ഞാൻ പോസിറ്റീവ് ആയി കൊണ്ടാണ് എടുക്കുന്നത്. ആരാധകർ ഹൊയ്ലുണ്ടിനെ ആദ്യമായി ഓൾഡ് ട്രഫോഡിൽ വരവേറ്റത് അതിഗംഭീരമായി കൊണ്ടാണ്.ഇന്നത്തെ മത്സരത്തിൽ മികച്ച രീതിയിൽ തന്നെയാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ആരാധകർ ഈ സിഗ്നൽ നൽകിയത് ഒരു നല്ല കാര്യമാണ്. അത് ഹൊയ്ലുണ്ടിന് വിശ്വാസം നൽകുന്ന കാര്യമാണ്. ചെറിയ പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതിനാലാണ് അദ്ദേഹത്തെ പിൻവലിക്കാൻ തീരുമാനിച്ചത് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞത്.

യുണൈറ്റഡ് വളരെ മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. 5 മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ട അവർ നിലവിൽ പതിമൂന്നാം സ്ഥാനത്താണ് ഉള്ളത്.എത്രയും പെട്ടെന്ന് മികച്ച രീതിയിലേക്ക് മാറിയിട്ടില്ലെങ്കിൽ ടെൻ ഹാഗിന് കാര്യങ്ങൾ ബുദ്ധിമുട്ടായേക്കും. അടുത്ത മത്സരത്തിൽ ബയേണും യുണൈറ്റഡും തമ്മിലാണ് ഏറ്റുമുട്ടുക. യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളി തന്നെയായിരിക്കും ഈ ചാമ്പ്യൻസ് ലീഗ് മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!