ഹാട്രിക് സ്റ്റെർലിങ്, ഒരു ഗോളും രണ്ട് അസിസ്റ്റുമായി ജീസസ്, വീണ്ടും അഞ്ചിന്റെ മൊഞ്ചിൽ സിറ്റി

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുപ്പത്തിയഞ്ചാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഉജ്ജ്വലജയം. തുടർച്ചയായ രണ്ടാം മത്സരത്തിലും അഞ്ച് ഗോളുകൾ നേടികൊണ്ടാണ് സിറ്റി കരുത്തുകാട്ടിയത്. കഴിഞ്ഞ മത്സരത്തിൽ ന്യൂകാസിലിനെതിരെയാണ് അഞ്ച് ഗോളുകൾ നേടിയതെങ്കിൽ ഈ മത്സരത്തിൽ ബ്രൈറ്റനായിരുന്നു സിറ്റിയുടെ ഇര. ഹാട്രിക് നേടിയ സൂപ്പർ താരം റഹീം സ്റ്റെർലിങ് ആണ് സിറ്റിയുടെ ഹീറോ. മത്സരത്തിന്റെ 21, 53, 81 മിനിറ്റുകളിലാണ് സ്റ്റെർലിങ് വലകുലുക്കിയത്. അതേ സമയം ഒരു ഗോളും രണ്ട് അസിസ്റ്റുമായി ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസും ഫോമിലേക്ക് മടങ്ങിയെത്തി. നാല്പത്തിനാലാം മിനുട്ടിലാണ് ജീസസ് ഗോൾ കണ്ടെത്തിയത്. ശേഷിച്ച ഗോൾ അൻപത്തിയാറാം മിനുട്ടിൽ ബെർണാഡോ സിൽവയാണ് നേടിയത്. ജയത്തോടെ മൂന്നാം സ്ഥാനക്കാരുമായുള്ള അകലം പന്ത്രണ്ട് പോയിന്റ് ആയി വർധിപ്പിക്കാൻ സിറ്റിക്ക് കഴിഞ്ഞു. മുപ്പത്തിയഞ്ച് റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടാമതുള്ള സിറ്റിക്ക് എഴുപത്തിരണ്ട് പോയിന്റും മൂന്നാമതുള്ള ചെൽസിക്ക് അറുപത് പോയിന്റുമാണുള്ളത്. ഒന്നാം സ്ഥാനക്കാരായ ലിവർപൂൾ 93 പോയിന്റോടെ ബഹുദൂരം മുന്നിലാണ്.

ഇന്നലത്തെ മത്സരത്തിലെ സിറ്റി താരങ്ങളുടെ പ്ലയെർ റേറ്റിംഗ് ഇങ്ങനെയാണ് (ഫൂട്മോബ് )

റഹീംസ്റ്റെർലിങ് : 9.7
ജീസസ് : 9.2
റിയാദ് മഹ്റസ് : 8.1
ബെർണാഡോ സിൽവ : 8.5
റോഡ്രി : 7.7
ഡിബ്രൂയിൻ : 8.3
ബെഞ്ചമിൻ മെന്റി : 7.7
ലപോർട്ടെ : 7.5
എറിക് ഗാർഷ്യ : 7.4
വാൾക്കർ : 7.7
എഡേഴ്‌സൺ : 6.7
ഫോഡൻ : 6.7 (സബ്)
സിൻച്ചെങ്കോ : 6.6 (സബ്)
ഡേവിഡ് സിൽവ : 6.5(സബ്)
സ്റ്റോനെസ് : 6.0(സബ്)
ഫെർണാണ്ടിഞ്ഞോ : 6.5(സബ്)

Leave a Reply

Your email address will not be published. Required fields are marked *