റയലിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നുവോ? മറുപടിയുമായി സെബയോസ്
2017-ൽ റയൽ ബെറ്റിസിൽ നിന്ന് പതിനെട്ട് മില്യൺ യുറോക്ക് റയലിലെത്തിയ സ്പാനിഷ് താരമാണ് ഡാനി സെബയോസ്. ആറ് വർഷമായിരുന്നു താരത്തിന്റെ കരാർ എങ്കിലും ആദ്യത്തെ രണ്ട് സീസണിന് ശേഷം താരം ലോണിൽ ആഴ്സണലിലേക്ക് ചേക്കേറുകയായിരുന്നു. താരബാഹുല്യം കൊണ്ട് റയലിൽ മതിയായ അവസരങ്ങൾ ലഭിക്കാത്തതിനാലായിരുന്നു താരം ക്ലബ് വിട്ടത്. എന്നാൽ ഈ ജൂണിൽ താരത്തിന്റെ ലോൺ കാലാവധി തീരാനിരിക്കുകയാണ്. ഒരൊറ്റ സീസൺ കൊണ്ട് തന്നെ എമിറേറ്റ്സിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ തന്റെ ലക്ഷ്യം റയലിൽ കളിക്കുന്നതും അവിടെ തിളങ്ങുന്നതുമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ സെബയോസ്. കഴിഞ്ഞ ദിവസം ഒണ്ട സെറോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം റയലിലേക്ക് തിരികെ മടങ്ങാനുള്ള ആഗ്രഹം വെളിപ്പെടുത്തിയത്.
Ceballos: "My goal is to succeed in Real Madrid one day" https://t.co/i2NaNkLTKG pic.twitter.com/6tVuddRjie
— Managing Madrid (@managingmadrid) June 2, 2020
” എന്റെ ലോൺ കാലാവധി അവസാനിക്കുമ്പോൾ ഞാൻ ഒരു റയൽ മാഡ്രിഡ് താരമാകും. അവിടെ തിളങ്ങുക എന്നതാണ് എന്റെ ആത്യന്തികമായ ലക്ഷ്യം. ഞാൻ ഇത് വരെ സിദാനുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. അദ്ദേഹം അദ്ദേഹത്തിന്റെ താരങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് ” റയൽ മാഡ്രിഡിനെ കുറിച്ച് സെബയോസ് പറഞ്ഞു. ” ക്ലബിന്റെ പരിശീലകൻ ആർട്ടെറ്റയുമായി തനിക്ക് നല്ല രീതിയിലുള്ള ബന്ധമാണുള്ളത്. എനിക്ക് ആത്മവിശ്വാസം തരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള മത്സരങ്ങളിൽ ആണ് എന്റെ ഇപ്പോഴത്തെ ശ്രദ്ധ. സാധ്യമാവുന്ന അത്ര ഗോളുകൾ നേടാൻ താൻ പരിശ്രമിക്കും ” ആഴ്സണലിലെ നിലവിലെ അവസ്ഥയെ കുറിച്ച് സെബയോസ് പറഞ്ഞു.
Dani Ceballos: "I had to miss so many games because of an injury but I worked very hard to turn things around. I have a very good relationship with Arteta, he gave me confidence & now I’m focused in finishing the season the best way I can so that we can reach our goals" #Arsenal pic.twitter.com/YiJay5FpPO
— Gurjit (@GurjitAFC) June 2, 2020