യുണൈറ്റഡിലേക്ക് പോവണം,ആന്റണി തന്നെ നീക്കങ്ങൾ ആരംഭിച്ചു!

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം മുന്നേറ്റ നിരയിലേക്ക് ഒരു താരത്തെ എത്തിക്കൽ അത്യാവശ്യമായ ഒരു ഘട്ടമാണിത്. സൂപ്പർതാരങ്ങളായ എഡിൻസൺ കവാനി,ജെസെ ലിംഗാർഡ് എന്നിവർ ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിട്ടിരുന്നു.മാത്രമല്ല മറ്റൊരു സൂപ്പർതാരം റൊണാൾഡോ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലുമാണ്.

അതുകൊണ്ടുതന്നെ യുണൈറ്റഡ് മുന്നേറ്റ നിരയിലേക്ക് ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നത് അയാക്സിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിയെയാണ്.എറിക്ക് ടെൻ ഹാഗാണ് താരത്തിൽ വലിയ താല്പര്യപ്പിച്ചിട്ടുള്ളത്.അയാക്സിന്റെ മറ്റൊരു താരമായ ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കാൻ യുണൈറ്റഡിന് കഴിഞ്ഞിരുന്നു.

നിലവിൽ ആന്റണിക്ക് വേണ്ടി അയാക്സ് ആവശ്യപ്പെടുന്നത് ഭീമമായ തുകയാണ്.84 മില്യൺ പൗണ്ടാണ് ഈ ബ്രസീലിയൻ സൂപ്പർതാരത്തിന്റെ വിലയായി കൊണ്ട് അയാക്സ് നിശ്ചയിച്ചിട്ടുള്ളത്.ഇത് യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.

അതേസമയം ആന്റണിക്ക് ടെൻ ഹാഗിന് കീഴിൽ യുണൈറ്റഡിൽ കളിക്കാൻ ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ യുണൈറ്റഡിലേക്ക് എത്താനുള്ള നീക്കങ്ങൾ താരവും ആരംഭിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ആന്റണിയുടെ വില കുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താരത്തിന്റെ ഏജന്റ് അയാക്സുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇത് ഫലം കണ്ടിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. നിലവിലെ വിലയിൽ തന്നെ അയാക്സ് അടിയുറച്ചു നിൽക്കുകയാണ്.പ്രമുഖ മാധ്യമമായ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട്.

ഏതായാലും ആന്റണി യുണൈറ്റഡിലേക്ക് എത്താൻ വേണ്ടിയുള്ള തന്റെ ‘ പുഷിങ് ‘ തുടരുമെന്നാണ് അറിയാൻ സാധിക്കുന്നത്. റൊണാൾഡോ കൂടി ക്ലബ്ബ് വിടുകയാണെങ്കിൽ ഒരുപക്ഷേ യുണൈറ്റഡ് താരത്തിന് വേണ്ടിയുള്ള നീക്കങ്ങൾ വേഗത്തിലാക്കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!