മിന്നിയത് മാർഷ്യൽ, ഇന്നലത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ
പ്രീമിയർ ലീഗിലെ ഇന്നലെ നടന്ന മത്സരത്തിൽ അവസാനനിമിഷം സമനില വഴങ്ങാനായിരുന്നു ചുവന്നചെകുത്താൻമാരുടെ വിധി. മത്സരത്തിന്റെ തൊണ്ണൂറ്റിയാറാം മിനുട്ട് വരെ മുന്നിട്ട് നിന്ന റെഡ് ഡെവിൾസ് അവിടെ വെച്ച് കലമുടക്കുകയായിരുന്നു. ഫലമോ മൂന്നാം സ്ഥാനം കൈവിടുകയും അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയും ചെയ്തു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള സുവർണാവസരമായിരുന്നു കളഞ്ഞു കുളിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന യുണൈറ്റഡ് രണ്ട് ഗോൾ നേടി ഗംഭീരതിരിച്ചു വരവ് തന്നെയാണ് നടത്തിയത്. ഈ രണ്ട് ഗോളുകളിലും പങ്കാളിത്തം അറിയിച്ച ആന്റണി മാർഷ്യൽ തന്നെയാണ് ഇന്നലത്തെ മത്സരത്തിലെ താരവും. ആദ്യത്തെ ഗോളിന് വഴിയൊരുക്കിയ മാർഷ്യൽ രണ്ടാം ഗോൾ നേടുകയും ചെയ്തു. ഇതിനാൽ തന്നെ ഹൂ സ്‌കോർഡ് ഡോട്ട് കോം നൽകിയ റേറ്റിംഗ് പ്രകാരം മാർഷ്യൽ തന്നെയാണ് മുന്നിൽ. 8.9 ആണ് താരത്തിന്റെ റേറ്റിംഗ്. രണ്ടാമതുള്ളത് ആദ്യഗോൾ നേടിയ റാഷ്ഫോർഡ് ആണ്. 7.5 താരത്തിന്റെ റേറ്റിംഗ്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് 6.60 ആണ് റേറ്റിംഗ് ലഭിച്ചത്. എതിരാളികളായ സൗത്താംപ്ടണ് 6.56 ആണ് റേറ്റിംഗ് ലഭിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
Anthony Martial scores his 50th Premier League goal for Manchester United 🔥 pic.twitter.com/iHwDVEvcoN
— B/R Football (@brfootball) July 13, 2020
മാഞ്ചസ്റ്റർ യുണൈറ്റഡ് : 6.60
മാർഷ്യൽ : 8.9
റാഷ്ഫോർഡ് : 7.5
ബ്രൂണോ : 6.9
ഗ്രീൻവുഡ് : 6.3
പോഗ്ബ : 5.9
മാറ്റിച് : 7.0
വാൻ ബിസാക്ക : 6.6
ലിന്റോൾഫ് : 6.9
മഗ്വയ്‌ർ : 6.4
ഷോ : 6.5
ഡിഗിയ : 6.3
ജെയിംസ് : 5.9 – സബ്
മക്ടോമിനി : 5.9 -സബ്
വില്യംസ് : 6.3 -സബ്
ഫ്രെഡ് : 5.9 -സബ്