പ്രധാനപ്പെട്ടവനാണെന്ന് ക്രിസ്റ്റ്യാനോക്ക് തോന്നണം: യുണൈറ്റഡിനെ കുറിച്ച് ബെയ്ലി.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്കുള്ള തിരിച്ചുവരവ് വലിയ രൂപത്തിൽ ആഘോഷിക്കപ്പെട്ട ഒരു കാര്യമായിരുന്നു. ആദ്യ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. പക്ഷേ രണ്ടാം സീസണിൽ കാര്യങ്ങൾ മാറി.ടെൻ ഹാഗ് റൊണാൾഡോയെ പല മത്സരങ്ങളിലും പുറത്തിരുത്തി. അതേ തുടർന്ന് ഉണ്ടായ വിവാദങ്ങൾ ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിടുന്ന അവസ്ഥയിലേക്ക് വരെ എത്തിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി ക്ലബ്ബായ അൽ നസ്റിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തു കൊണ്ടിരിക്കുന്നത്.അദ്ദേഹം അർഹിക്കുന്ന രൂപത്തിലുള്ള ഒരു സ്ഥാനം അവിടെ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിടാനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് മുൻ സഹതാരമായിരുന്ന എറിക്ക് ബെയ്ലി ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടവനാണ് എന്ന തോന്നൽ റൊണാൾഡോക്ക് ഉണ്ടാകണമെന്നും അത് അദ്ദേഹം അർഹിക്കുന്നുണ്ട് എന്നുമാണ് ബെയ്ലി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ലോകത്തെ ഏറ്റവും മികച്ച താരം.അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് തിരിച്ചുവന്നത് എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.കാരണം ഒരു ഇതിഹാസത്തിന്റെ തിരിച്ചു വരവായിരുന്നു അത്.അദ്ദേഹത്തിന്റെ രണ്ടാം വരവിലും ക്ലബ്ബിന് ഒരുപാട് കോൺട്രിബ്യൂട്ട് ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.പക്ഷേ ക്ലബ്ബിൽ പ്രധാനപ്പെട്ടവനാണ് എന്ന ഒരു തോന്നൽ റൊണാൾഡോ അർഹിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലൂടെ റൊണാൾഡോക്ക് യുണൈറ്റഡ് വിടേണ്ടിവന്നത് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ് ” ബെയ്ലി പറഞ്ഞു.

ക്ലബ്ബിനെയും പരിശീലകൻ ടെൻ ഹാഗിനെയും വിമർശിച്ചതിനെ തുടർന്നാണ് റൊണാൾഡോ ക്ലബ് വിടേണ്ടിവന്നത്. എന്നാൽ റൊണാൾഡോ ക്ലബ്ബ് വിട്ടതിനുശേഷം അവരുടെ പ്രകടനം കൂടുതൽ പരിതാപകരമാവുകയാണ് ചെയ്തിട്ടുള്ളത്. ഈ സീസണിൽ നിരവധി തോൽവികൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *