തിയാഗോ സിൽവക്ക് വേണ്ടി ഓഫർ നൽകാനൊരുങ്ങി ചെൽസി !
എട്ട് വർഷം പിഎസ്ജിയുടെ പ്രതിരോധകോട്ടയിൽ നിർണായകസാന്നിധ്യമായി നിലകൊണ്ട തിയാഗോ സിൽവ ഈ സീസണിന് ശേഷം പിഎസ്ജിയിൽ ഉണ്ടാവില്ല എന്നറിയിച്ചിരുന്നു. താരത്തിന് ക്ലബ് വിടാൻ താല്പര്യമില്ലെങ്കിലും സിൽവയുടെ കരാർ പുതുക്കാൻ പിഎസ്ജി തയ്യാറാവാതിരിക്കുകയായിരുന്നു. ഇതോടെ മുപ്പത്തിയഞ്ചുകാരനായ താരം അടുത്ത സീസണിലേക്ക് മറ്റൊരു ക്ലബ് തേടുകയാണ്. ഇപ്പോഴിതാ താരത്തിന് വേണ്ടി ഓഫറുമായി മുന്നോട്ട് വരാനിരിക്കുകയാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി. താരത്തെ ക്ലബിൽ എത്തിക്കാൻ ചെൽസിക്ക് താല്പര്യമുണ്ട് എന്നാണ് സൺ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധം ഭദ്രമാക്കാനുള്ള ഒരുക്കത്തിലാണ് ചെൽസി പരിശീലകൻ ലംപാർഡ്.ഈ സീസണിൽ അൻപതിൽ പരം ഗോളുകൾ ആണ് ചെൽസി വഴങ്ങിയത്.
Chelsea offered defender Thiago Silva on free transfer from Champions League finalists PSG https://t.co/p7PfxVLeu9
— The Sun Football ⚽ (@TheSunFootball) August 19, 2020
ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിഞ്ഞാൽ താരം ഫ്രീ ഏജന്റ് ആവും. അതിന് ശേഷം താരത്തെ സമീപിക്കാൻ ആണ് ചെൽസി പദ്ധതി ഇട്ടിരിക്കുന്നത് എന്നാണ് ഇംഗ്ലീഷ് മാധ്യമമായ സൺ റിപ്പോർട്ട് ചെയ്യുന്നത്. സിൽവ വലിയ തോതിൽ സാലറി കുറക്കാനും സമ്മതിച്ചതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതായാലും താരത്തെ തട്ടകത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ചെൽസി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ട് വർഷത്തെ കരാറാണ് സിൽവക്ക് വേണ്ടി ചെൽസി വാഗ്ദാനം ചെയ്തേക്കുക. പിഎസ്ജിയിൽ തന്നെ വിരമിക്കാനാണ് ആഗ്രഹമെന്ന് സിൽവ പറഞ്ഞിരുന്നുവെങ്കിലും പിഎസ്ജി നിലനിർത്തില്ല എന്നറിയിക്കുകയായിരുന്നു. പ്രീമിയർ ലീഗിലെ മറ്റൊരു ക്ലബായ ആഴ്‌സണൽ, സിരി എയിലെ എസി മിലാൻ, ഫിയോറെന്റിന എന്നിവരൊക്കെ താരത്തിന് വേണ്ടി ട്രാൻസ്ഫർ മാർക്കെറ്റിൽ ഉണ്ട്.
Thiago Silva is still an option for Fioretina. But he has also been offered to Chelsea.
— Simon Phillips (@SiPhillipsSport) August 20, 2020
– @angelomangiante pic.twitter.com/SwJzcgnM8x