ജീസസാണ് കഴിഞ്ഞ സീസണിൽ ഞങ്ങളെ മാറ്റിമറിച്ചത് : ആർടെറ്റ പറയുന്നു.

കഴിഞ്ഞ സീസണിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ജീസസ് മാഞ്ചസ്റ്റർ സിറ്റി വിട്ടുകൊണ്ട് ആഴ്സണലിൽ എത്തിയത്. തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം പിന്നീട് ക്ലബ്ബിന് വേണ്ടി നടത്തിയത്. പക്ഷേ കഴിഞ്ഞ ഡിസംബർ മാസത്തിൽ അദ്ദേഹത്തിന് പരിക്കേറ്റു. തുടർന്ന് ദീർഘകാലം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നു.

ഒരു ഘട്ടത്തിൽ പ്രീമിയർ ലീഗ് കിരീടം ആഴ്സണൽ നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ജീസസിന്റെ അഭാവം അവർക്ക് തിരിച്ചടിയാവുകയായിരുന്നു. ഏതായാലും കഴിഞ്ഞ സീസണിൽ ആഴ്സണലിനെ ഉയരങ്ങളിലേക്ക് കൊണ്ടുവന്നത് ജീസസാണ് എന്നുള്ള കാര്യം പരിശീലകനായ ആർടെറ്റ തുറന്നു പറഞ്ഞിട്ടുണ്ട്.ഈ ബ്രസീലിയൻ താരത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.ആഴ്സണൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പരിക്ക് കാരണം കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി മത്സരങ്ങൾ ജീസസിന് നഷ്ടമായിട്ടുണ്ട്. പരിക്ക് അദ്ദേഹത്തെ വല്ലാതെ വേട്ടയാടുന്നുണ്ട്. പക്ഷേ ഞങ്ങൾ അദ്ദേഹത്തെ ബിൽഡപ്പ് ചെയ്യണം.അദ്ദേഹം അസാധാരണമായ ഒരു താരമാണ്.ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട താരമാണ്.കഴിഞ്ഞ സീസണിൽ ഞങ്ങളുടെ ലോകം തന്നെ മാറ്റിമറിച്ചത് അദ്ദേഹമാണ്.എല്ലാംകൊണ്ടും വ്യത്യസ്തമായ ഒരു സാഹചര്യമാണ് അദ്ദേഹം ഉണ്ടാക്കുന്നത്. എതിരാളികൾക്ക് വളരെ ഡിഫറെന്റ് ആയ ഒരു ഭീഷണി ഉയർത്താൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.കഴിഞ്ഞ സീസണിൽ വളരെയധികം കോൺട്രിബ്യൂട്ട് ചെയ്തത് അദ്ദേഹമാണ് ” ഇതാണ് ആർടെറ്റ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡ്നെതിരെയുള്ള മത്സരത്തിൽ ജീസസ് ക്ലബ്ബിനെ വേണ്ടി ഗോൾ നേടിയിരുന്നു.ആഴ്സണലിന് വേണ്ടി അദ്ദേഹം കളിക്കുന്ന 35ആം മത്സരമായിരുന്നു അത്. ആകെ 12 ഗോളുകളായിരുന്നു അദ്ദേഹം നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!