ചിൽവെല്ലിന് വേണ്ടി ചെൽസിയോട് ഭീമൻ തുക ആവിശ്യപ്പെട്ട് ലെയ്സെസ്റ്റർ സിറ്റി !
ലെസ്റ്റർ സിറ്റിയുടെ പ്രതിരോധനിര താരം ബെൻ ചിൽവെല്ലിന് വേണ്ടി ചെൽസി ശ്രമങ്ങൾ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. എന്നാൽ അങ്ങനെ എളുപ്പത്തിലൊന്നും താരത്തെ വിട്ടുകൊടുക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് മുൻപ് തന്നെ ലെസ്റ്റർ സിറ്റി അറിയിച്ചതാണ്. ഇപ്പോഴിതാ ഭീമൻ തുക തന്നെ ചെൽസിയോട് ആവിശ്യപ്പെട്ടിരിക്കുകയാണ് ലെസ്റ്റർ സിറ്റി. എൺപത് മില്യൻ പൗണ്ട് ആണ് ഈ ലെഫ്റ്റ് ബാക്ക് താരത്തിന് വേണ്ടി ലെസ്റ്റർ സിറ്റി ആവിശ്യപ്പെട്ടിട്ടുള്ളത്. ഇത്രയും ഭീമമായ ഒരു തുക ഡിഫൻഡർക്ക് വേണ്ടി ആവിശ്യപ്പെടുന്നതിലൂടെ വിട്ട് തരാൻ ഉദ്ദേശമില്ല എന്ന് തന്നെയാണ് ലെസ്റ്റർ സിറ്റി ഉദ്ദേശിച്ചത്. എന്നാൽ ചിൽവെല്ലിനാവട്ടെ ചെൽസിയിലേക്ക് പോവാൻ അതിയായ താല്പര്യവുമുണ്ട്. 23-കാരനായ താരം പന്ത്രണ്ടാം വയസ്സിലായിരുന്നു സിറ്റിയിൽ എത്തിയത്. 2024 വരെ താരത്തിന് ക്ലബുമായി കരാറുണ്ട്.
Chelsea will have to make Ben Chilwell the world's most expensive defender to prise him from Leicester.
— Mirror Football (@MirrorFootball) August 4, 2020
✍|@JamesNurseyhttps://t.co/EluvbHxCTu
അതേസമയം ചെൽസി താരമായ ഡ്രിങ്ക്വാട്ടർ താരത്തോടൊപ്പം നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ട് രംഗം സജീവമാക്കിയിരുന്നു. സമ്മറിലെ ദൗത്യം എന്ന ക്യാപ്ഷനും വെച്ചാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തത്. അതേസമയം താരത്തെ കൈവിടാൻ താല്പര്യമില്ലെന്ന് ലെസ്റ്റർ സിറ്റി മാനേജർ റോജേഴ്സ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഞങ്ങൾ നഷ്ടപെടുത്താൻ ആഗ്രഹിക്കാത്ത താരമാണ് അദ്ദേഹമെന്നും അദ്ദേഹം വിൽപ്പനക്കുള്ളതല്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ ലാംപാർഡിനാവട്ടെ താരത്തെ എത്തിച്ചേ മതിയാവൂ എന്ന നിലപാടിലുമാണ്.
Chelsea will need to pay over £80 million, a new world record fee for a defender, if they want to sign Ben Chilwell from Leicester this summer, according to the Mirror 🤑 pic.twitter.com/8gOkwhu2jy
— Goal (@goal) August 4, 2020