ചറപറ യെല്ലോ കാർഡുകൾ, പ്രീമിയർ ലീഗിൽ ഇന്നലെ തകർന്നത് 25 വർഷത്തെ റെക്കോർഡ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അഞ്ചാം റൗണ്ട് പോരാട്ടങ്ങൾ ഇന്നലെയായിരുന്നു നടന്നിരുന്നത്. വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ടോട്ടൻഹാമുമെല്ലാം ഇന്നലെ വിജയം നേടിയിട്ടുണ്ട്.അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു ബ്രൈറ്റൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.

ഇന്നലെ പ്രീമിയർ ലീഗിൽ ആകെ 7 മത്സരങ്ങളാണ് നടന്നിട്ടുള്ളത്.ഈ ഏഴു മത്സരങ്ങളിൽ നിന്ന് ഒരു റെക്കോർഡ് ഇന്നലെ പിറന്നിട്ടുണ്ട്.അതായത് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ യെല്ലോ കാർഡുകൾ പിറന്ന ദിവസം എന്ന റെക്കോർഡാണ് ഇന്നലത്തെ അഞ്ചാം റൗണ്ട് മത്സരങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ഇന്നലെ മാത്രമായി ആകെ 44 യെല്ലോ കാർഡുകളാണ് പിറന്നിട്ടുള്ളത്.ഒപ്റ്റയാണ് ഈ കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്.

25 വർഷങ്ങൾക്കു മുന്നേയുള്ള റെക്കോർഡ് ആണ് ഇപ്പോൾ പഴങ്കഥയായിട്ടുള്ളത്. 1998 ഓഗസ്റ്റ് 22ആം തീയതി പ്രീമിയർ ലീഗിൽ 43 യെല്ലോ കാർഡുകൾ പിറന്നിരുന്നു. ആ റെക്കോർഡാണ് ഇന്നലെ തകർന്നത്. ഇന്നലെ നടന്ന ടോട്ടൻഹാമും ഷെഫീൽഡ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിൽ യെല്ലോ കാർഡുകളുടെ അയ്യരു കളിയായിരുന്നു. ആകെ 12 യെല്ലോ കാർഡുകളാണ് ആ മത്സരത്തിൽ പിറന്നത്.ഷെഫീൽഡിന്റെ ഒലിവർ റെഡ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തിരുന്നു.

പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കാർഡുകൾ പുറത്തെടുത്ത മത്സരമായി മാറാനും ഈ മത്സരത്തിന് സാധിച്ചിട്ടുണ്ട്. അതേസമയം ആസ്റ്റൻ വില്ലയും ക്രിസ്റ്റൽ പാലസും തമ്മിൽ നടന്ന മത്സരത്തിലും നിരവധി യെല്ലോ കാർഡുകൾ പിറന്നു.ആകെ എട്ടു കാർഡുകളാണ് ഈ മത്സരത്തിൽ പിറന്നത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ആസ്റ്റൻ വില്ല വിജയിച്ചു കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!