ഗ്വാർഡിയോളയെ തിരികെയെത്തിക്കാൻ ബാഴ്സ
ഒരവസരത്തിൽ താളം കണ്ടെത്താൻ വിഷമിച്ചിരുന്ന ബാഴ്സയെ പഴയ പ്രതാപത്തിലേക്ക് കൈപിടിച്ചുയർത്തിയ പരിശീലകൻ ഗ്വാർഡിയോള ബാഴ്സ ആരാധകർക്ക് എന്നും പ്രിയപ്പെട്ടവനാണ്. ബാഴ്സ യൂത്ത് ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്നും ബാഴ്സയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത പെപ് കേവലം നാല് വർഷങ്ങൾക്കുള്ളിൽ പതിനാല് കിരീടങ്ങളാണ് ബാഴ്സക്ക് നേടികൊടുത്തത്. പെപ് ഗ്വാർഡിയോള ബാഴ്സയിൽ തിരികെ എത്തണമെന്നുള്ളത് ബാഴ്സ ആരാധകരുടെ ആഗ്രഹങ്ങളിലൊന്നാണ്. ബാഴ്സക്ക് പെപ് ഗ്വാർഡിയോളയെ തിരികെയെത്തിക്കാൻ പറ്റിയ സമയമാണിതെന്നും ബാഴ്സ അതിന് ശ്രമിക്കുന്നുമുണ്ടെന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ സിറ്റി താരം ട്രെവെർ സിൻക്ലയർ. കഴിഞ്ഞ ദിവസം ടോക്ക്സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. 2021-ൽ സിറ്റിയുമായി പെപ്പിന്റെ കരാർ അവസാനിക്കുകയാണ്. കരാർ പുതുക്കാൻ പെപ് ഇത് വരെ തയ്യാറായിട്ടുമില്ല.
Joan Laporta ready to stand in Barcelona's presidential elections next summer and wants to bring back Pep Guardiola as his coach#FCBlive https://t.co/KDaqQ9MJLM
— Ben Hayward (@bghayward) May 12, 2020
” യൂത്ത് ടീമിന്റെ പരിശീലകനായിരുന്ന പെപ്പിനെ അന്നത്തെ പ്രസിഡന്റ് ലപോർട്ട ബാഴ്സയുടെ പരിശീലകനാക്കുകയായിരുന്നു. പിന്നീട് നാല് വർഷത്തിനുള്ളിൽ പതിനാല് കിരീടങ്ങളാണ് ബാഴ്സക്ക് ലഭിച്ചത്. അത്ഭുതമായ കൂട്ടുകെട്ടായിരുന്നു ലപോർട്ടയും പെപ്പും തമ്മിൽ. ഗ്വാർഡിയോളയെ ബാഴ്സയിലേക്ക് തിരികെയെത്തിക്കാൻ ലപോർട്ടക്ക് സാധിക്കും. ഗ്വാർഡിയോളയും വീട്ടിലേക്ക് തിരിച്ചെത്താൻ ആഗ്രഹമുണ്ട്. 2021-ൽ സിറ്റിയുമായി പെപ്പിന്റെ കരാർ അവസാനിക്കും. ചാമ്പ്യൻസ് ലീഗ് നേടികൊടുക്കുക എന്നതാണ് പെപ്പിന്റെ ലക്ഷ്യം. പക്ഷെ യുവേഫ ബാൻ ലഭിച്ചത് കൊണ്ട് അത് സാധ്യമാവുമോ എന്നറിയില്ല. അത്കൊണ്ട് തന്നെ ബാഴ്സയിലേക്ക് ഗ്വാർഡിയോളക്ക് തിരിച്ചുവരാനുള്ള യഥാർത്ഥ സമയം ഇതാണ്. ബാഴ്സ അദ്ദേഹത്തിന് വേണ്ടി ശ്രമിച്ചു തുടങ്ങണം ” സിൻക്ലിയർ പറഞ്ഞു. പെപ് ഗ്വാർഡിയോളയെ തിരികെയെത്തിക്കാൻ ബാഴ്സ ആലോചിക്കുന്നതായി വാർത്തകളുണ്ട്.
There is confidence at Manchester City that there is more chance of Pep Guardiola signing a new contract at Manchester City to extend his stay beyond 2021 than return to Barcelona.
— City Chief (@City_Chief) May 12, 2020
[Daily Express] pic.twitter.com/PQvFQvItRD