ഗോൾഡൻ ഷൂ പോരാട്ടം, ഒന്നാമൻ ലെവന്റോസ്ക്കി, പത്ത് പേരുടെ ലിസ്റ്റ് ഇങ്ങനെ
യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരന് സമ്മാനിക്കുന്ന യൂറോപ്യൻ ഗോൾഡൻ ഷൂ പോരാട്ടത്തിൽ ഒന്നാമതെത്തി നിൽക്കുന്നത് ബയേൺ മ്യൂണിക്ക് സൂപ്പർ താരം ലെവന്റോസ്ക്കി. ഈ സീസണിൽ ബുണ്ടസ്‌ലിഗയിൽ മുപ്പത്തിനാല് ഗോളുകൾ അടിച്ചു കൂട്ടിയാണ് താരം ഒന്നാം സ്ഥാനത്ത് എത്തിനിൽക്കുന്നത്. അതേ സമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നാലാം സ്ഥാനത്താണ്. സിരി എയിൽ ഇരുപത്തിയാറു ഗോളുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അതേസമയം ആറു തവണ ഗോൾഡൻ ഷൂ നേടി റെക്കോർഡ് കുറിച്ച ലയണൽ മെസ്സി നിലവിൽ ഏഴാം സ്ഥാനത്താണ്. 22 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. സൂപ്പർ താരം നെയ്മർ, എംബപ്പേ എന്നിവർക്ക് ആദ്യപത്തിൽ ഇടമില്ല. ലീഗ് വൺ ഉപേക്ഷിച്ചതാണ് ഇരുവർക്കും തിരിച്ചടിയായത്.(ടോപ് ഫൈവ് ലീഗുകളിൽ ഗോളുകൾ നേടിയാൽ കൂടുതൽ പോയിന്റുകൾ ലഭിക്കും എന്നുള്ളതിനാലാണ് ഗോളുകൾ കൂടുതൽ ഉണ്ടായിട്ടും മറ്റുള്ള ലീഗുകളിലെ ചില താരങ്ങൾ ലിസ്റ്റിൽ പിറകിൽ ആവുന്നത്)

1-റോബർട്ട് ലെവന്റോസ്ക്കി – ബയേൺ മ്യൂണിക്ക് – 34 ഗോളുകൾ
2- സിറോ ഇമ്മൊബിലെ – ലാസിയോ – 29 ഗോളുകൾ
3-ടിമോ വെർണർ – ആർബി ലെയ്പ്സിഗ് – 28 ഗോളുകൾ
4-ക്രിസ്റ്റ്യാനോ റൊണാൾഡോ – യുവന്റസ് -26 ഗോളുകൾ
5-എർലിങ് ഹാലണ്ട് – റെഡ്ബുൾ – ബൊറൂസിയ – 29 ഗോളുകൾ
6-ഷോൺ വെസ്മാൻ – വോൾഫ്സ്ബർഗർ – 30 ഗോളുകൾ
7-ലയണൽ മെസ്സി- ബാഴ്സലോണ – 22 ഗോളുകൾ
8-ജാമി വാർഡി – ലെയ്സെസ്റ്റർ സിറ്റി – 22 ഗോളുകൾ
9-ഓബമയാങ് – ആഴ്‌സണൽ – 20 ഗോളുകൾ.
10- റൊമേലു ലുക്കാക്കു – ഇന്റർമിലാൻ – 20 ഗോളുകൾ.
