ക്ലോപിനെ പരിഹസിച്ച് വീഡിയോ പങ്കുവെച്ച് റിച്ചാർലീസൺ!

കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ലിവർപൂളിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ടോട്ടൻഹാം ലിവർപൂളിന് തോൽപ്പിച്ചത്. എന്നാൽ ഈ മത്സരത്തിൽ ഒരുപാട് വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. റഫറി ലിവർപൂളിന്റെ ഒരു ഗോൾ നിഷേധിച്ചത് തെറ്റായിപ്പോയി എന്ന് റഫറിമാരുടെ സംഘടന തന്നെ സമ്മതിച്ചിരുന്നു.

മത്സരത്തിൽ രണ്ട് റെഡ് കാർഡുകൾ ലിവർപൂളിന് വഴങ്ങേണ്ടി വന്നിരുന്നു. അങ്ങനെ സംഭവബഹുലമായ ഒരു മത്സരത്തിനൊടുവിൽ തന്നെയാണ് ലിവർപൂൾ ടോട്ടൻഹാമിനോട് പരാജയപ്പെട്ടത്. ഈ മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ റിച്ചാർലീസൺ ലിവർപൂൾ പരിശീലകനായ യുർഗൻ ക്ലോപിനോട് വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. സൂപ്പർ താരം സലായെ കളത്തിൽ വെച്ച് നേരിട്ടതിനുശേഷമായിരുന്നു റിച്ചാർലീസൺ ക്ലോപിനെതിരെ തിരിഞ്ഞത്.

എന്നാൽ അവിടംകൊണ്ടും അവസാനിച്ചിരുന്നില്ല. ഇതിന്റെ വീഡിയോ ഇപ്പോൾ റിച്ചാർലീസൺ തന്റെ ടിക്കടോക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഒരു എഡിറ്റഡ് വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. ലിവർപൂൾ പരിശീലകനായ ക്ലോപിനെ പരിഹസിക്കുകയാണ് യഥാർത്ഥത്തിൽ ഇതിലൂടെ ചെയ്യുന്നത്. ഇത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിട്ടുണ്ട്.റിച്ചാർലീസനെ അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ചുകൊണ്ടുമുള്ള അഭിപ്രായങ്ങൾ ഉയരുന്നുമുണ്ട്.

മത്സരത്തിൽ ഒരു അസിസ്റ്റ് ഈ ബ്രസീലിയൻ സൂപ്പർ താരം കരസ്ഥമാക്കിയിരുന്നു. മോശം പ്രകടനമാണ് ഈ സീസണിലും റീചാർലീസൺ നടത്തുന്നത്.പ്രീമിയർ ലീഗിൽ ആകെ കളിച്ച 7 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റും മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇനി അടുത്ത മത്സരത്തിൽ ടോട്ടൻഹാമും ലൂട്ടനും തമ്മിലാണ് ഏറ്റുമുട്ടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!