ക്രിസ്റ്റ്യാനോയെ മറക്കൂ, യുവതാരങ്ങളാണ് ഭാവി : യുണൈറ്റഡിന് മുൻ താരത്തിന്റെ ഉപദേശം!

ഈ സീസണിൽ ഒരുപിടി സൂപ്പർ താരങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. റാഫേൽ വരാനെ, ജേഡൻ സാഞ്ചോ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരായിരുന്നു ആ താരങ്ങൾ. എന്നാൽ ഈ സീസണിൽ മികവിലേക്ക് ഉയരാൻ യുണൈറ്റഡിന് ഇതുവരെ സാധിക്കാതെ പോവുകയായിരുന്നു.

ഏതായാലും മുൻ ലിവർപൂൾ താരമായ ജോൺ ബാർനെസ് യുണൈറ്റഡിന് ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോയെ പോലെയുള്ള സീനിയർ താരങ്ങൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്നും, മറിച്ച് സാഞ്ചോ, ഗ്രീൻവുഡ് എന്നിവരെ പോലെയുള്ള യുവതാരങ്ങൾക്ക് അവസരം നൽകിക്കൊണ്ട് ടീമിനെ പുനർനിർമ്മിക്കുകയാണ് വേണ്ടത് എന്നുമാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. ബാർനെസിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് പുറത്തുവിടുന്നത് എങ്ങനെയാണ്.

” യുണൈറ്റഡിന് ഗ്രീൻവുഡ്, സാഞ്ചോ തുടങ്ങിയ യുവതാരങ്ങളുണ്ട്. അവരെയൊക്കെ ഉൾപ്പെടുത്തി ടീമിനെ പുനർനിർമ്മിക്കുകയാണ് വേണ്ടത്.അവരാണ് യുണൈറ്റഡിന്റെ ഭാവി.ക്രിസ്റ്റ്യാനോക്ക് 36 വയസ്സാണ്. അദ്ദേഹം കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നുണ്ട്.പക്ഷേ അത് ടീമിന് വലിയ രൂപത്തിൽ സഹായകരമാകുന്നില്ല.നിങ്ങൾക്ക് പോഗ്ബയും ബ്രൂണോയുമൊക്കെയുണ്ട്.അതായത് മറ്റുള്ള ക്ലബ്ബുകളെക്കാൾ കൂടുതൽ സൂപ്പർതാരങ്ങൾ യുണൈറ്റഡിനുണ്ട്. പക്ഷേ സിറ്റി, ചെൽസി, ലിവർപൂൾ എന്നിവരെ പോലെ ഒരു ടീമായി പ്രവർത്തിക്കാൻ അവർക്ക് സാധിക്കുന്നില്ല.റൊണാൾഡോയാണോ പോഗ്ബയാണോ ബ്രൂണോ എന്നൊന്നും താൻ കാര്യമാക്കുന്നില്ലെന്നും ഞാനാണ് ഇവിടുത്തെ പരിശീലകനെന്നും ഞാൻ പറയുന്നത് പോലെ നിങ്ങൾ ചെയ്യുമെന്നും പറയുന്ന ഒരു പരിശീലകൻ വന്നാലേ യുണൈറ്റഡ് ശരിയാവുകയുള്ളൂ” ഇതാണ് ബാർനെസ് പറഞ്ഞിട്ടുള്ളത്.

നിലവിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇനി ആസ്റ്റൺ വില്ലക്കെതിരെയാണ് യുണൈറ്റഡ് കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!