ക്രിസ്റ്റ്യാനോയെ പെപ് ഭയക്കണോ? കണക്കുകൾ ഇങ്ങനെ!

പ്രീമിയർ ലീഗിലെ ഈ ആഴ്ച്ചയിലെ ഏറ്റവും ആകർഷകമായ പോരാട്ടം എന്നുള്ളത് മാഞ്ചസ്റ്റർ ഡെർബിയാണ്. ശനിയാഴ്ച്ച വൈകീട്ട് ഇന്ത്യൻ സമയം ആറ് മണിക്ക് യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫോഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അവരുടെ പ്രതീക്ഷകൾ മുഴുവനും ക്രിസ്റ്റ്യാനോയുടെ ബൂട്ടുകളിലാണ്. ഈ സീസണിൽ യുണൈറ്റഡിൽ തിരിച്ചെത്തിയ താരം മിന്നുന്ന ഫോമിലാണ് നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നത്.9 ഗോളുകൾ ഈ സീസണിൽ ഇതിനോടകം തന്നെ ക്രിസ്റ്റ്യാനോ നേടിക്കഴിഞ്ഞു.അത്കൊണ്ട് തന്നെ സിറ്റി താരത്തെ ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

എന്നാൽ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളക്കെതിരെ വലിയ രൂപത്തിലുള്ള കണക്കുകൾ ഒന്നും തന്നെ റൊണാൾഡോക്ക്‌ അവകാശപ്പെടാനില്ല. ഇതുവരെ 16 തവണയാണ് ക്രിസ്റ്റ്യാനോയും പെപ് ഗ്വാർഡിയോളയും മുഖാമുഖം വന്നിരിക്കുന്നത്.എന്നാൽ 4 തവണ മാത്രമാണ് റൊണാൾഡോക്ക്‌ വിജയിക്കാൻ സാധിച്ചിട്ടുള്ളത്.8 തവണ പരാജയം രുചിക്കുകയായിരുന്നു.ഈ 16 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ മാത്രമാണ് റൊണാൾഡോക്ക്‌ നേടാൻ സാധിച്ചിട്ടുള്ളത്.

2008-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് പെപ്പും ക്രിസ്റ്റ്യാനോയും മുഖാമുഖം വരുന്നത്. അന്ന് പെപ് ഗ്വാർഡിയോളയുടെ ബാഴ്‌സ ക്രിസ്റ്റ്യാനോയുടെ യുണൈറ്റഡിനെ തകർത്തു കൊണ്ട് കിരീടം ചൂടുകയായിരുന്നു. പിന്നീട് ഒട്ടേറെ എൽ ക്ലാസിക്കോകളിൽ ഇരുവരും മുഖാമുഖം വന്നു.ഒടുവിൽ 2013/14 ചാമ്പ്യൻസ് ലീഗ് സെമിയിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് പെപിന്റെ ബയേണിനെ എതിരില്ലാത്ത 4 ഗോളുകൾക്ക്‌ തകർക്കാൻ ക്രിസ്റ്റ്യാനോയുടെ റയലിന് സാധിച്ചിട്ടുണ്ട്.

അതിന് ശേഷം ഇതാദ്യമായാണ് ക്രിസ്റ്റ്യാനോയും പെപ്പും ഏറ്റുമുട്ടുന്നത്.ആർക്കൊപ്പമായിരിക്കും വിജയം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!