കൊറോണ: പെപ് ഗ്വാർഡിയോളയുടെ അമ്മ അന്തരിച്ചു
കൊറോണ വൈറസ് ബാധിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ അമ്മ ലോകത്തോട് വിടപറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡോളോസ് സാല കാരിയോ എന്നാണ് അമ്മയുടെ പേര്. 82 വയസ്സായിരുന്നു. സ്വന്തം നഗരമായ ബാഴ്സലോണയിൽ വെച്ചാണ് അന്തരിച്ചത്.
The Manchester City family are devastated to report the death today of Pep’s mother Dolors Sala Carrió in Manresa, Barcelona after contracting Corona Virus. She was 82-years-old .
— Manchester City (@ManCity) April 6, 2020
പുറത്തിറക്കിയ പ്രസ്താവനയിൽ മാഞ്ചസ്റ്റർ സിറ്റി അനുശോചനം അറിയിച്ചു. നിലവിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച രാഷ്ട്രങ്ങളിലൊന്നാണ് സ്പെയിൻ. ദിവസവും നൂറുകണക്കിന് ആളുകളാണ് കൊറോണ മൂലം സ്പെയിനിൽ മരണമടയുന്നത്. ദിവസങ്ങൾക്ക് മുൻപായിരുന്നു കൊറോണക്കെതിരെ പൊരുതാൻ പെപ് ഒരു മില്യൺ സംഭാവന ചെയ്തിരുന്നത്.