കൂട്ടീഞ്ഞോ ആസ്റ്റൺ വില്ലയിലേക്കെത്തുമോ? ജെറാർഡ് പറയുന്നു!

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരമായ ഫിലിപ്പെ കൂട്ടീഞ്ഞോയെ ചുറ്റിപ്പറ്റി നിരവധി ട്രാൻസ്ഫർ റൂമറുകൾ സജീവമാണ്. താരം ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്‌സ വിടാൻ തീരുമാനിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ പല ക്ലബുകളും കൂട്ടീഞ്ഞോയെ സ്വന്തമാക്കാൻ രംഗത്ത് വന്നിരുന്നു.

അതിൽ തന്നെ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേര് സ്റ്റീവൻ ജെറാർഡിന്റെ ആസ്റ്റൺ വില്ലയാണ്. മുമ്പ് ലിവർപൂളിൽ ഒരുമിച്ച് കളിച്ച താരങ്ങളാണ് കൂട്ടീഞ്ഞോയും ജെറാർഡും. കൂട്ടീഞ്ഞോ ക്ലബ്ബിലേക്ക് എത്തുമോ എന്നുള്ള കാര്യത്തിൽ വില്ലയുടെ പരിശീലകനായ ജെറാർഡ് തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ടിപ്പോൾ.അസാമാന്യമായ ഒരു താരമാണ് കൂട്ടിഞ്ഞോയെന്നും എന്നാൽ മറ്റൊരു ക്ലബ്ബിലെ താരത്തെ കുറിച്ച് സംസാരിക്കുന്നത് ശരിയല്ലാത്ത കാര്യമാണ് എന്നുമാണ് ജെറാർഡ് അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അദ്ദേഹം അസാമാന്യനായ ഒരു താരമാണ്.കൂട്ടീഞ്ഞോക്കൊപ്പം കളവും ഡ്രസിങ് റൂമും പങ്കു വെക്കാൻ കഴിഞ്ഞത് ശരിക്കും സന്തോഷം നൽകുന്ന ഒരു കാര്യമായിരുന്നു. എന്തെന്നാൽ അപൂർവ താരങ്ങളിലൊരാളാണ് കൂട്ടീഞ്ഞോ.അദ്ദേഹത്തിന്റെ ഇമാജിനേഷനും ക്രിയേഷനുമൊക്കെ അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ പേര് തന്നെ ധാരാളമാണ്.പക്ഷേ അദ്ദേഹം മറ്റൊരു ക്ലബ്ബിന്റെ താരമാണ്. അത്കൊണ്ട് തന്നെ അദ്ദേഹത്തെ പറ്റി കൂടുതൽ സംസാരിക്കുന്നത് ശരിയല്ലാത്ത കാര്യവും ബഹുമാനമില്ലാത്ത പ്രവർത്തിയുമാണ്.പക്ഷേ അദ്ദേഹത്തെ ഞങ്ങളുടെ ക്ലബുമായി ബന്ധപ്പെടുത്തി വരുന്നതിൽ ഞാൻ സന്തോഷവാനാണ്.അഞ്ചോ ആറോ ക്ലബുകൾ അദ്ദേഹത്തെ നോട്ടമിട്ടിട്ടുണ്ട്. പ്രീമിയർ ലീഗിലെ ക്ലബുകളും മറ്റു ക്ലബ്ബുകളും കൂട്ടീഞ്ഞോയുടെ സേവനത്തിനായി രംഗത്തുണ്ട് ” ഇതാണ് ജെറാർഡ് പറഞ്ഞത്.

താരത്തെ ലോണടിസ്ഥാനത്തിൽ എത്തിക്കാനാണ് പല ക്ലബ്ബുകളും താൽപര്യപ്പെടുന്നത്. അതേസമയം വാങ്ങാനുള്ള ഓപ്ഷൻ കൂടി ഉൾപ്പെടുത്താൻ എഫ്സി ബാഴ്സലോണക്ക് സമ്മതമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!