കൂട്ടിഞ്ഞോ യുണൈറ്റഡിനെതിരെ അരങ്ങേറുമോ? ജെറാർഡ് പറയുന്നു!

ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ആസ്റ്റൺ വില്ലയാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്ക് ആസ്റ്റൺ വില്ലയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ സൂപ്പർ താരമായ ഫിലിപ്പേ കൂട്ടിഞ്ഞോ വില്ലക്കായി അരങ്ങേറുമോ എന്നുള്ളതാണ് ആരാധകർക്കറിയേണ്ട കാര്യം.

എന്നാൽ കൂട്ടിഞ്ഞോയുടെ അരങ്ങേറ്റം ഇന്നുണ്ടായേക്കില്ല എന്ന സൂചനകൾ തന്നെയാണ് ഇപ്പോൾ സ്റ്റീവാൻ ജെറാർഡ് നൽകിയിരിക്കുന്നത്.കൂട്ടിഞ്ഞോ തയ്യാറായി കഴിയുമ്പോൾ യഥാർത്ഥ സമയത്ത് അദ്ദേഹത്തെ ഉപയോഗപ്പെടുത്തുമെന്നാണ് ജെറാർഡ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെറാർഡിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കൂട്ടിഞ്ഞോ പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ.അദ്ദേഹം ബാഴ്സയിൽ ഒരുപാട് വ്യക്തിഗത പരിശീലനങ്ങൾ നടത്തിയിട്ടുണ്ട്.മാത്രമല്ല അദ്ദേഹത്തിന് കോവിഡ് സാഹചര്യങ്ങളും ഉണ്ടായിരുന്നു.വളരെയധികം അത്ഭുതപെടുത്തുന്ന ഒരു ടാലെന്റാണ്‌ കൂട്ടിഞ്ഞോ. അദ്ദേഹത്തെ ലഭിച്ചത് ഒരു ഭാഗ്യമാണ്. യഥാർത്ഥ ആ സമയത്ത് ഞങ്ങൾ കൂട്ടിഞ്ഞോയെ ഉപയോഗപ്പെടുത്തും.കൂട്ടിഞ്ഞോയുടെ പേരും കൂട്ടിഞ്ഞോ ചെയ്ത കാര്യങ്ങളും ആളുകളെ പ്രചോദിപ്പിക്കുന്നതാണ്.യഥാർത്ഥ കൂട്ടിഞ്ഞോയെ കാണാൻ കഴിയുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമില്ല.കളിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് നിലവിൽ താരമുള്ളത്.നല്ല രൂപത്തിൽ, ആത്മവിശ്വാസത്തോട് കൂടി കൂട്ടിഞ്ഞോയെ ലഭിച്ചാൽ നമുക്ക് യഥാർത്ഥ കൂട്ടിഞ്ഞോയെ കാണാൻ സാധിച്ചേക്കും ” സ്റ്റീവൻ ജെറാർഡ് പറഞ്ഞു.

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കൂട്ടിഞ്ഞോ ബാഴ്സ വിട്ടു കൊണ്ട് ആസ്റ്റൺ വില്ലയിലെത്തിയത്. ആറ് മാസത്തെ ലോണടിസ്ഥാനത്തിലാണ് താരം പ്രിമിയർ ലീഗിലേക്ക് തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!