കാസെമിറോയെ പോലീസ് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്: രൂക്ഷ വിമർശനവുമായി അഗ്ബൻലഹോർ

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തിയത്.ബ്രൂണോ ഫെർണാണ്ടസ്‌,റാഷ്ഫോർഡ് എന്നിവരുടെ ഗോളുകളാണ് യുണൈറ്റഡിന് വിജയം നേടിക്കൊടുത്തത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇരു ടീമിലെ താരങ്ങളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അതിന്റെ ഫലമായി കൊണ്ട് യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോക്ക് റെഡ് കാർഡ് കാണേണ്ടി വന്നിരുന്നു.പാലസ് താരം വിൽ ഹ്യൂഗ്സിന്റെ കഴുത്തിന് പിടിച്ചതിനാലാണ് കാസമിറോക്ക് റെഡ് കാർഡ് ലഭിച്ചത്.

ഏതായാലും കാസമിറോയുടെ ഈയൊരു പ്രവർത്തിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് മുൻ ആസ്റ്റൻ വില്ല താരമായിരുന്ന ഗബ്രിയേൽ അഗ്ബൻലഹോർ രംഗത്ത് വന്നിട്ടുണ്ട്. പോലീസ് ഇടപെട്ടുകൊണ്ട് കാസമിറോയെ അറസ്റ്റ് ചെയ്യണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. എതിരാളികൾക്കെതിരെയുള്ള ഇത്തരം പ്രവർത്തനങ്ങൾ ഒക്കെ കുട്ടികൾ ഉൾപ്പെടെയുള്ളവർ കാണുന്നുണ്ട് എന്നുള്ള ബോധം വേണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.അഗ്ബൻലഹോറിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” UFC ഫൈറ്റിലെ ബ്രോക്ക് ലെസ്‌നറാണ് താൻ എന്നാണ് കാസമിറോ വിചാരിച്ചിരിക്കുന്നത്.വിൽ ഹ്യൂഗ്സിന്റെ കഴുത്ത് പിടിച്ച് ഞെരിച്ചതിന് കാസമിറോയെ പോലീസ് ഇടപെട്ടുകൊണ്ട് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ഇതൊക്കെ കുട്ടികൾ കാണുന്ന കാര്യങ്ങളാണ്. എതിരാളികളെ കഴുത്ത് പിടിച്ച് ഞെരിക്കുന്നത് ഒക്കെ കുട്ടികൾ കാണുന്നുണ്ട് എന്നുള്ള ബോധം വേണം ” ഇതാണ് മുൻ ആസ്റ്റൻ വില്ല ഇതിഹാസം പറഞ്ഞിട്ടുള്ളത്.

ഏതായാലും കാസമിറോക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് ഇപ്പോൾ വിലക്ക് ലഭിച്ചിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി തന്നെയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!