കറുത്ത വംശജരായ പരിശീലകർക്ക് വേണ്ടി വാതിലുകൾ തുറക്കപ്പെടുന്നില്ല : പാട്രിക്ക് വിയേര

ഈയിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കറുത്ത വംശജരുമായി ബന്ധപ്പെട്ട ചില കണക്കുകൾ പുറത്തേക്ക് വന്നിരുന്നു. അതായത് പ്രീമിയർ ലീഗിൽ കളിക്കുന്ന 43% താരങ്ങളും കറുത്ത വംശജരാണ്.എന്നാൽ പരിശീലകരുടെ കാര്യത്തിൽ ഇങ്ങനെ കാണാൻ സാധിക്കില്ല. കേവലം 4.4 ശതമാനം മാത്രമാണ് കറുത്ത വംശജർ പരിശീലകരായിട്ടൊള്ളൂ. 14 ശതമാനം കറുത്ത വംശജർക്ക് മാത്രമാണ് യുവേഫയുടെ പരിശീലകർക്കുള്ള പ്രോ ലൈസൻസ് ലഭിച്ചിട്ടുള്ളൂ.

ഇതിനെതിരെ ക്രിസ്റ്റൽ പാലസ് പരിശീലകനായ പാട്രിക് വിയേര പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കറുത്ത വംശജരായ പരിശീലകർക്ക് വേണ്ടി വാതിലുകൾ തുറക്കപ്പെടുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കൂടാതെ മറ്റു ചില കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.ബിബിസി സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിയേരയുടെ വാക്കുകൾ ഇങ്ങനെയാണ്.

” കളറിന്റെ അടിസ്ഥാനത്തിൽ നമ്മൾ ആളുകൾക്ക് അവസരങ്ങൾ നൽകേണ്ടിയിരിക്കുന്നു.എല്ലാവരും പോലെയും ഞങ്ങളും മികച്ചവരാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ആവശ്യമാണ്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളെ എടുത്തു നോക്കുക, അവിടെ കറുത്ത വംശജരായ പരിശീലകരുടെ എണ്ണം വളരെ കുറവാണ്. ഇവിടെ ഞങ്ങൾക്ക് അവസരങ്ങളുടെ അഭാവമുണ്ട്. തീരുമാനങ്ങൾ എടുക്കുന്ന ആളുകളുമായി ബന്ധപ്പെടാൻ കറുത്ത വംശജരായ താരങ്ങൾക്ക് ഇക്കാരണം കൊണ്ട് ബുദ്ധിമുട്ടുണ്ട്. കറുത്ത വംശജരായ പരിശീലകർക്കും മുന്നിൽ ഇവിടെ വാതിലുകൾ തുറക്കപ്പെടുന്നില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.അതിന് പരിഹാരം കാണേണ്ടതുണ്ട്. ഞങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ആവശ്യമാണ് ” പാട്രിക്ക് വിയേര പറഞ്ഞു.

കഴിഞ്ഞ സീസണിലായിരുന്നു വിയേര ക്രിസ്റ്റൽ പാലസ് പരിശീലകനായ ചുമതലയേറ്റത്. നിലവിൽ പ്രീമിയർ ലീഗിൽ പതിമൂന്നാം സ്ഥാനത്താണ് ക്രിസ്റ്റൽ പാലസ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!