എമിലിയാനോ മാർട്ടിനെസിന്റെ വലയിൽ ഹാട്രിക്കടിച്ച് ബാംഫോർഡ്, ബിയൽസയുടെ തേരോട്ടം തുടരുന്നു !

പ്രീമിയർ ലീഗിൽ ഇന്നലെ മത്സരത്തിൽ മാഴ്‌സെലോ ബിയൽസയുടെ ലീഡ്‌സ് യുണൈറ്റഡിന് ഉജ്ജ്വലവിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആസ്റ്റൺ വില്ലയെ ലീഡ്‌സ് തകർത്തു വിട്ടത്. സൂപ്പർ താരം പാട്രിക് ബാംഫോർഡ് നേടിയ ഹാട്രിക്കാണ് ലീഡ്‌സിന് ഈ തകർപ്പൻ വിജയം നേടികൊടുത്തത്. പ്രീമിയർ ലീഗിലെ ആസ്റ്റൺ വില്ലയുടെ വിജയകുതിപ്പിനാണ് ബിയൽസയുടെ ലീഡ്‌സ് വിരാമമിട്ടത്. മിന്നും ഫോമിൽ കളിച്ചിരുന്ന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനും ഇതൊരു അപ്രതീക്ഷിത തിരിച്ചടിയായിരിക്കും. ജയത്തോടെ ലീഡ്‌സ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. ആറു മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റാണ് ലീഡ്‌സിന്റെ സമ്പാദ്യം. ആസ്റ്റൺ വില്ല രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് പന്ത്രണ്ട് പോയിന്റാണ് വില്ലയുടെ പക്കലിലുള്ളത്.

മത്സരത്തിൽ ലീഡ്‌സിന്റെ ആധിപത്യം തന്നെയാണ് കാണാനായത്
പലപ്പോഴും ലീഡ്‌സ് ആക്രമണനിര വില്ലയുടെ ഗോൾമുഖത്തെ കടന്നാക്രമിക്കുയായിരുന്നു. എന്നാൽ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാം പകുതിയിൽ 55-ആം മിനിട്ടിലാണ് ബാംഫോർഡ് ആദ്യ ഗോൾ നേടുന്നത്. എമിലിയാനോ ഷോട്ട് തടത്തുവെങ്കിലും റീബൗണ്ട് വന്ന ബോൾ തക്കം പാർത്തു നിന്ന ബാംഫോർഡ് വലയിലെത്തിക്കുകയായിരുന്നു. 67-ആം മിനുട്ടിൽ രണ്ടാം ഗോൾ വന്നു. ക്ലിച്ചിന്റെ പാസ് സ്വീകരിച്ച താരം ബോക്സിന് വെളിയിൽ നിന്ന് ഒരു ഉജ്ജ്വലഷോട്ടിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. 74-ആം മിനുട്ടിൽ താരം ഹാട്രിക്കും നേടി. കോസ്റ്റയുടെ പാസ് സ്വീകരിച്ച താരം വില്ല താരങ്ങൾക്കിടയിൽ നിന്ന് മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *