എജ്ജാതി ത്രില്ലർ, ഒടുവിൽ കൈക്കൊടുത്തു പിരിഞ്ഞ് സിറ്റിയും ന്യൂകാസിലും!

പ്രീമിയർ ലീഗിൽ ഒരല്പം മുമ്പ് നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില കുരുക്ക്.3-3 എന്നാൽ സ്കോറിന് ന്യൂകാസിൽ യുണൈറ്റഡാണ് മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചത്. അടിയും തിരിച്ചടിയും കണ്ട മത്സരം ഒരു ലക്ഷണമൊത്ത ത്രില്ലർ കൂടിയായിരുന്നു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ സിൽവയുടെ അസിസ്റ്റിൽ നിന്നും ഗുണ്ടോഗൻ വല കുലുക്കി. എന്നാൽ പിന്നീട് ന്യൂകാസിൽ യുണൈറ്റഡിന്റെ തുടർച്ചയായ ആക്രമണങ്ങളെയാണ് കാണാൻ സാധിച്ചത്. ഈ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയത് മാക്സിമിൻ ആയിരുന്നു.

28-ആം മിനുട്ടിൽ മാക്സിമിന്റെ അസിസ്റ്റിൽ നിന്നും അൽമിറോൻ വലകുലുക്കി.പക്ഷേ ന്യൂക്കാസിൽ ആക്രമണം അവസാനിപ്പിച്ചില്ല.39-ആം മിനുട്ടിൽ മാക്സിയുടെ അസിസ്റ്റിൽ നിന്ന് വിൽസൺ ഗോൾ നേടി. ഇതോടെ ആദ്യപകുതി അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സിറ്റി പിറകിലായിരുന്നു.

54-ആം മിനുട്ടിൽ ഒരു തകർപ്പൻ ഫ്രീകിലൂടെ ട്രിപ്പിയർ യുണൈറ്റഡിന്റെ ലീഡ് ഉയർത്തി. പക്ഷേ പിന്നീട് സിറ്റിയുടെ തിരിച്ചുവരവാണ് കാണാൻ സാധിച്ചത്.60-ആം മിനുട്ടിൽ ബോക്സിലെ കൂട്ടപൊരിച്ചിലിനോടുവിൽ റോഡ്രിയുടെ അസിസ്റ്റിൽ നിന്നും ഹാലണ്ട് ഗോൾ നേടി. നാല് മിനിറ്റിനു ശേഷം സിറ്റി സമനില ഗോളും സ്വന്തമാക്കി.ഡി ബ്രൂയിനിന്റെ അസാധ്യ പാസിൽ നിന്നും സിൽവയാണ് ഗോൾ നേടിയത്.പിന്നീട് ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ കഴിയാതെ വന്നതോടെ സമനിലയിൽ പിരിയുകയായിരുന്നു.

7 പോയിന്റുള്ള സിറ്റി നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇനി പ്രീമിയർ ലീഗിൽ സിറ്റിയുടെ എതിരാളികൾ ക്രിസ്റ്റൽ പാലസ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!