ഇരട്ടഗോളുമായി ഒബമയാങ്, ഗണ്ണേഴ്‌സിന് മുമ്പിൽ കിരീടം അടിയറവ് വെച്ച് നീലപ്പട
ഇരട്ടഗോളുകളുമായി സൂപ്പർ താരം ഓബമയാങ് തിളങ്ങിയപ്പോൾ ഒരിക്കൽ കൂടി എഫ്എ കപ്പ് കിരീടം ഗണ്ണേഴ്‌സിന്റെ ഷെൽഫിൽ എത്തി. ഇന്നലെ നടന്ന മത്സരത്തിൽ 2-1 എന്ന സ്കോറിനാണ് ചെൽസിയെ ആഴ്‌സണൽ തറപറ്റിച്ചു വിട്ടത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ആഴ്‌സണലിന്റെ വീരോചിത തിരിച്ചു വരവ്. ഇത് പതിനാലാം തവണയാണ് പീരങ്കിപ്പട എഫ്എ കിരീടം ചൂടുന്നത്. ഏറ്റവും കൂടുതൽ എഫ്എ കപ്പ് കിരീടം നേടിയ ക്ലബ് എന്ന റെക്കോർഡ് ഇനി ആഴ്‌സണലിന് സ്വന്തമാണ്. ഇരുടീമുകളും മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ച്ചവെച്ചത്. അതേസമയം റഫറിയുടെ ചില തീരുമാനങ്ങൾ വ്യാപകമായി വിമർശിക്കപ്പെടുകയും ചെയ്തു.
FOURTEEN. TIMES. 🏆#HeadsUpFACupFinal | @EmiratesFACup
— 🎗 Arsenal (@Arsenal) August 1, 2020
ഒലിവർ ജിറൂദിനെയായിരുന്നു ലംപാർഡ് ഗോളടി ചുമതല ഏൽപ്പിച്ചത്. മറുഭാഗത്ത് ലാക്കസാട്ടയും അണിനിരന്നു. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച ബ്ലൂസ് അതിന്റെ ഫലം കണ്ടെത്തി. അതിവേഗ നീക്കത്തിനൊടുവിൽ ജിറൂദിന്റെ പാസിൽ നിന്ന് പുലിസിച്ചാണ് ഗോൾ കണ്ടെത്തിയത്. പിന്നീടും ചെൽസി തന്നെ ആധിപത്യം പുലർത്തി. എന്നാൽ പതിയെ കളിയിലേക്ക് തിരിച്ചു വന്ന ആഴ്‌സണൽ സമനില ഗോൾ നേടാൻ അധികം വൈകിയില്ല. ഓബമയാങിനെ ആസ്‌പിലിക്കൂട്ട ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ഒബമയാങ് തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. 67-ആം മിനുട്ടിലാണ് ഒബമയാങ് വിജയഗോൾ നേടിയത്. പെപെ നൽകിയ ബോൾ പ്രതിരോധത്തെ കബളിപ്പിച്ച് അതിമനോഹരമായി താരം ഫിനിഷ് ചെയ്യുകയായിരുന്നു. 73-ആം മിനുട്ടിൽ കൊവാസിച്ച് രണ്ടാം യെല്ലോ കാർഡും കണ്ട് പുറത്തു പോയതോടെ ചെൽസി പത്തു പേരായി ചുരുങ്ങിയതും ചെൽസിക്ക് തിരിച്ചടിയായി.
🏆 @EmiratesFACup?
— 🎗 Arsenal (@Arsenal) August 1, 2020
Bossed it 😉 pic.twitter.com/e9yO5tofjW