ഇരട്ടഗോളുകളുമായി ബ്രൂണോ, ചുവന്നചെകുത്താൻമാരുടെ കുതിപ്പ് തുടരുന്നു
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉജ്ജ്വലവിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രൈറ്റണെ യുണൈറ്റഡ് തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന്റെ വിജയശില്പി. ശേഷിച്ച ഗോൾ ഗ്രീൻവുഡിന്റെ വകയായിരുന്നു. ജയത്തോടെ അൻപത്തിരണ്ട് പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്. അതേ സമയം തോൽവി അറിയാത്ത പതിനഞ്ച് മത്സരങ്ങളാണ് ഇന്നലെത്തോടെ യുണൈറ്റഡ് പൂർത്തിയാക്കിയത്.
Three more points in the bag — we move 😎#MUFC #BHAMUN pic.twitter.com/zJDDqL99pX
— Manchester United (@ManUtd) June 30, 2020
മാർഷ്യൽ, റാഷ്ഫോർഡ്, ബ്രൂണോ, ഗ്രീൻവുഡ് എന്നിവരെ അണിനിരന്തിയാണ് സോൾഷ്യാർ തന്ത്രങ്ങൾ മെനഞ്ഞത്. പതിനാറാം മിനിറ്റിലാണ് ആദ്യഗോൾ വന്നത്. വാൻ ബിസാക്കയുടെ പാസ് സ്വീകരിച്ച ഗ്രീൻവുഡ് പ്രതിരോധനിരക്കാരെ ആശയകുഴപ്പത്തിലാക്കി തൊടുത്ത ഷോട്ട് വലയിൽ കയറുകയായിരുന്നു. 29-ആം മിനുട്ടിൽ രണ്ടാം ഗോളും വന്നു. ഇത്തവണ പോൾ പോഗ്ബയുടെ പാസിൽ നിന്ന് ബ്രൂണോ തൊടുത്ത ഷോട്ട് ഗോൾകീപ്പറെ മറികടക്കുകയായിരുന്നു. ആദ്യപകുതിയിൽ രണ്ട് ഗോളിന്റെ ലീഡുമായി യുണൈറ്റഡ് കളം വിട്ടു. രണ്ടാം പകുതിയിൽ ഒരു ഗോളും കൂടെ പിറന്നു. അൻപതാം മിനിറ്റിൽ ഗ്രീൻവുഡിന്റെ പാസിൽ നിന്നും ബ്രൂണോ എടുത്ത ഷോട്ട് ഒരിക്കൽ കൂടി ഗോൾകീപ്പറെ ഭേദിക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് സ്പോട്ടിനു വേണ്ടി പോരാട്ടം നടത്തുന്ന യുണൈറ്റഡിന് ഏറെ ആശ്വാസം നൽകുന്ന ഒരു വിജയമാണ് ഇത്.
BIG performance on the road 💪#MUFC #BHAMUN @Chevrolet
— Manchester United (@ManUtd) June 30, 2020