ഇരട്ടഗോളും അസിസ്റ്റുമായി സലാഹ്, ചുവപ്പൻപട മുന്നോട്ട്
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചാമ്പ്യൻമാരായ ലിവർപൂളിന് തകർപ്പൻ ജയം. ലീഗിലെ മുപ്പത്തിനാലാം റൗണ്ട് പോരാട്ടത്തിൽ ബ്രൈറ്റണെയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂൾ തകർത്തു വിട്ടത്. രണ്ട് ഗോളും ഒരു അസിസ്റ്റും നേടി മുന്നിൽ നിന്ന് നയിച്ച സലാഹിന്റെ മികവിലാണ് ചുവപ്പൻപട തകർപ്പൻ ജയം നേടിയത്. ജയത്തോടെ മറ്റൊരു മൂന്ന് പോയിന്റ് കൂടെ പോക്കറ്റിലാക്കാൻ ക്ലോപ്പിനും സംഘത്തിനും സാധിച്ചു. ജയത്തോടെ മുപ്പത്തിനാല് മത്സരങ്ങളിൽ നിന്ന് മുപ്പത് വിജയത്തോടെ 92 പോയിന്റുമായി ലിവർപൂൾ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 69 പോയിന്റാണുള്ളത്.മത്സരത്തിന്റെ 6, 76 മിനുട്ടുകളിലാണ് സലാഹ് ഗോളുകൾ കണ്ടെത്തിയത്. എട്ടാം മിനിറ്റിൽ സലാഹിന്റെ അസിസ്റ്റിൽ ഹെൻഡേഴ്സൺ ആണ് രണ്ടാം ഗോൾ നേടിയത്. ട്രോസാർഡ് ആണ് ബ്രെയിറ്റണിന്റെ ആശ്വാസഗോൾ നേടിയത്. ഇന്നലത്തെ മത്സരത്തിലെ ലിവർപൂൾ താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
Mo Salah ⚽️🅰️⚽️
— Liverpool FC (Premier League Champions 🏆) (@LFC) July 8, 2020
Man of the Match 🏆 pic.twitter.com/XIb3S3xuUm
ലിവർപൂൾ : 6.87
സലാഹ് : 8.8
ഫിർമിഞ്ഞോ : 6.9
ചേംബർലൈൻ : 6.5
വിനാൾഡം : 6.4
ഹെൻഡേഴ്സൺ: 7.6
കെയ്റ്റ : 7.9
വില്യംസ് : 6.4
ഡൈക്ക് : 7.8
ഗോമസ് : 6.8
അർണോൾഡ് : 6.4
ആലിസൺ : 6.1
മാനേ : 6.6 (സബ്)
റോബർട്ട്സൺ : 7.8(സബ്)
മിൽനർ : 6.1(സബ്)
മിനാമിനോ : 5.9(സബ്)
ഫാബിഞ്ഞോ : 6.2(സബ്)
GET IN REDS! ✊
— Liverpool FC (Premier League Champions 🏆) (@LFC) July 8, 2020
30th win of our @premierleague campaign 🙌