ആ തിയ്യതിക്ക് മുൻപ് ആ തുകക്ക് സാഞ്ചോയെ സ്വന്തമാക്കാം, യുണൈറ്റഡിന് മുന്നിൽ ഡെഡ്ലൈൻ വെച്ച് ഡോർട്മുണ്ട്

ബൊറൂസിയയുടെ ഇംഗ്ലീഷ് യുവസ്ട്രൈക്കെർ ജേഡൻ സാഞ്ചോയെ സ്വന്തമാക്കാൻ മാഞ്ചെസ്റ്റെർ യുണൈറ്റഡിന് മുൻപിൽ ഡെഡ്‌ലൈൻ വെച്ച് ബൊറൂസിയ. ഓഗസ്റ്റ് പത്താം തിയ്യതിക്ക് മുൻപ് തങ്ങളുമായി കരാർ ഉറപ്പിക്കണമെന്നാണ് ബൊറൂസിയയുടെ ആവിശ്യം. മാത്രമല്ല താരത്തിന്റെ വില ക്രമാതീതമായി കുറക്കാനും ബൊറൂസിയ തയ്യാറായില്ല. തൊണ്ണൂറ് മില്യൺ പൗണ്ട് ലഭിക്കാതെ താരത്തെ വിട്ടു തരില്ല എന്ന നിലപാടിലാണ് ബൊറൂസിയ ഡോർട്മുണ്ട്. തുടക്കത്തിൽ 110 മില്യണും പിന്നീട് 100 മില്യണും ആയിരുന്നു ഡോർട്മുണ്ട് ആവിശ്യപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് തൊണ്ണൂറ് മില്യൺ നൽകി ഓഗസ്റ്റ് പത്തിന് മുൻപ് താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് ആവിശ്യപ്പെട്ടത്.

തുടക്കത്തിൽ അൻപത് മില്യണിൽ കൂടുതൽ തുക താരത്തിന് വേണ്ടി മുടക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചിരുന്നു. എന്നാൽ ‘കൊറോണവൈറസ് ഡിസ്‌കൗണ്ട് ‘ ബൊറൂസിയയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷക്കണ്ട എന്നും 100 മില്യൺ കിട്ടാതെ താരത്തെ വിൽക്കില്ലെന്നും ക്ലബിന്റെ ചീഫ് ആയ ഹാൻസ് ജോഷിം അറിയിച്ചിരുന്നു.ഇതോടെ യുണൈറ്റഡ് നിലപാട് അല്പം മയപ്പെടുത്തുകയും ചർച്ച തുടരുകയും ചെയ്തതിനെ തുടർന്നാണ് ബൊറൂസിയ തൊണ്ണൂറ് മില്യൺ ആക്കി കുറക്കുകയും ഡെഡ്‌ലൈൻ വെക്കുകയും ചെയ്തത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ഏറ്റവും കൂടുതൽ നോട്ടമിട്ട താരമാണ് സാഞ്ചോ. ഈ ബുണ്ടസ്‌ലീഗയിൽ തകർപ്പൻ ഫോമിലാണ് താരം കളിക്കുന്നത്. നാല്പത്തിനാല് മത്സരങ്ങളിൽ നിന്ന് ഇരുപത് ഗോളുകളും ഇരുപത് അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ച് കഴിഞ്ഞു. 2017-ൽ എട്ട് മില്യൺ പൗണ്ടിനായിരുന്നു താരം സിറ്റിയിൽ നിന്ന് ബൊറൂസിയയിൽ എത്തിയത്. താരത്തിന് രണ്ട് വർഷം കൂടി കരാർ ഉണ്ടെങ്കിലും സാഞ്ചോക്ക് ക്ലബ് വിടാൻ ആണ് താല്പര്യം.

Leave a Reply

Your email address will not be published. Required fields are marked *