ആശങ്കപ്പെടേണ്ട, പ്രീമിയർ ലീഗ് ഉടൻ ആരംഭിക്കും

ജൂൺ ഒന്ന് മുതൽ ബ്രിട്ടനിലെ എല്ലാ സ്പോർട്സ് ഇവെന്റുകളും ആരംഭിക്കാൻ ഗവണ്മെന്റിന്റെ അനുമതി ലഭിച്ചിരുന്നു. ഇതോടെ പ്രീമിയർ ലീഗ് തിരിച്ചു വരുമെന്ന കാര്യത്തിലുള്ള സംശയം ഒഴിവായി കിട്ടിയിരുന്നു. എന്നാൽ ക്ലബുകൾക്കിടയിൽ തന്നെ ഒരുപാട് അഭിപ്രായവിത്യാസങ്ങൾ നിലനിന്നിരുന്നു. അവസാനസ്ഥാനക്കാരായ ചില ക്ലബുകൾ താരങ്ങളുടെ സുരക്ഷയെ മുൻനിർത്തി ലീഗ് ആരംഭിക്കരുത് എന്ന് വാദിച്ചിരുന്നു. ഇത് കൂടാതെ നിക്ഷപക്ഷ വേദികളിൽ മത്സരം നടത്താനുള്ള തീരുമാനത്തെ കുറിച്ച് അധികൃതർ ആലോചിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തോടും പ്രതിഷേധമുയർത്തികൊണ്ട് ഒരുപാട് ക്ലബുകൾ രംഗത്ത് വന്നിരുന്നു. എന്നാൽ ഇതൊന്നും തന്നെ ലീഗിനെ ബാധിക്കുകയില്ലെന്നും ജൂണിൽ തന്നെ മത്സരങ്ങൾ പുനരാരംഭിക്കുമെന്ന് സ്റ്റേറ്റ് മീഡിയ ആൻഡ് സ്പോർട്ട് സെക്രട്ടറി ഒലിവർ ഡൗഡെൻ അറിയിച്ചു കഴിഞ്ഞു. താരങ്ങളുടെ ആരോഗ്യസുരക്ഷയെ കുറിച്ച് ഭയപ്പെടേണ്ട ആവിശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

” ഇന്ന് ഫുട്ബോൾ അതോറിറ്റീസുകളുമായി നടത്തിയ ചർച്ചയിൽ ഇംഗ്ലണ്ടിലെ ഫുട്ബോൾ പ്രവർത്തനങ്ങൾ തുടങ്ങാൻ തന്നെയാണ് തീരുമാനം. താരങ്ങളുടെയും പരിശീലകരുടെയും സ്റ്റാഫിന്റേയും ആരോഗ്യത്തിനും സുരക്ഷക്കും വേണ്ടി എല്ലാ മുൻകരുതലുകളും പാലിച്ചു കൊണ്ടാണ് ലീഗ് ആരംഭിക്കുക. ജൂണിൽ തന്നെ എല്ലാ സുരക്ഷയോടും കൂടി മത്സരങ്ങൾ പുനരാരംഭിക്കും. മത്സരങ്ങൾ ലൈവ് കവറെജ് വഴി എല്ലാവരിലേക്കുമെത്തിക്കും. ഗവണ്മെന്റിന്റെ എല്ലാ നിർദേശങ്ങളും പാലിക്കാൻ അതോറിറ്റികൾ സമ്മതം മൂളിയിട്ടുണ്ട്. ഗവണ്മെന്റും മെഡിക്കൽ ഉദ്യോഗസ്ഥരും ഫുട്ബോൾ ക്ലബുകൾക്ക് ആവിശ്യമായ എല്ലാ സഹായസഹകരണങ്ങളും ചെയ്തുകൊടുക്കും ” ഡൗഡെൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!