അർജന്റീന ടീമിൽ നിന്നും പുറത്ത്, അഗ്വേറൊ രണ്ട് മാസം കൂടി പുറത്തിരിക്കേണ്ടി വരുമെന്ന് പെപ് ഗ്വാർഡിയോള !
സൂപ്പർ താരം സെർജിയോ അഗ്വേറൊയുടെ കാര്യങ്ങൾ അത്ര ശുഭകരമായ രീതിയിൽ അല്ല മുന്നോട്ട് പോവുന്നത്. താരത്തിന് ജൂൺ ഇരുപത്തിരണ്ടാം തിയ്യതിയേറ്റ പരിക്കിൽ നിന്നും ഇതുവരെ മുക്തനാവാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല വളരെ പതിയെയെയാണ് താരം പരിക്കിൽ നിന്നും മോചിതനാവുന്നത്. ജൂണിൽ ബേൺലിക്കെതിരെ നടന്ന മത്സരത്തിലായിരുന്നു താരത്തിന്റെ കാൽമുട്ടിനു പരിക്കേറ്റത്. തുടർന്ന് താരം ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തിരുന്നു. അന്ന് മുതൽ ഇന്ന് വരെ ഈ മുപ്പത്തിരണ്ടുകാരനായ താരം കളത്തിന് പുറത്താണ്. സിറ്റിക്കൊപ്പം പന്ത്രണ്ടോളം മത്സരങ്ങൾ ആണ് അഗ്വേറോക്ക് ഇതുവരെ നഷ്ടമായത്. മാത്രമല്ല അർജന്റീനയുടെ അടുത്ത മാസത്തിൽ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും താരത്തിന് നഷ്ടമായേക്കും. ഇന്നലെ ലയണൽ സ്കലോണി പ്രഖ്യാപിച്ച സ്‌ക്വാഡിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ താരത്തിന് ഇനിയും രണ്ട് മാസങ്ങൾ കൂടി നഷ്ടമാവുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള.
Sergio Aguero could be set to miss the first two months of the season, says Man City boss Pep Guardiola 👉 https://t.co/9A44nrsPh9 pic.twitter.com/0KlHFslGXO
— BBC Sport (@BBCSport) September 18, 2020
” ഒരു ബുദ്ധിമുട്ടേറിയ പരിക്കാണ് അദ്ദേഹത്തിന് പിടിപ്പെട്ടിട്ടുള്ളത് എന്ന് ഞങ്ങൾക്കറിയാം. ഞങ്ങളോടൊപ്പം ഒരു ട്രെയിനിങ് സെഷനിൽ പോലും പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. വളരെ പെട്ടന്ന് തന്നെ ശാരീരികക്ഷമത കൈവരിക്കുന്ന ഒരാളല്ല അഗ്വേറൊ. അദ്ദേഹം വളരെകാലം പുറത്തിരിക്കേണ്ടി വരും. ചിലപ്പോൾ ഒരു രണ്ട് മാസങ്ങൾക്കുള്ളിൽ അദ്ദേഹം തയ്യാറാവും ” ഇതായിരുന്നു പെപ് ഗ്വാർഡിയോള വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഈ വരുന്ന തിങ്കളാഴ്ച വോൾവ്‌സിനെതിരെയാണ് സിറ്റിയുടെ മത്സരം. അഗ്വേറൊയുടെ സ്ഥാനത്ത് ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസാണ് കളിക്കാറുള്ളത്. അവസാനപന്ത്രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് ജീസസ് നേടിയിട്ടുള്ളതു. അതേ സമയം പുതിയ സൈനിങ് ഫെറാൻ ടോറസിനെ ഈ മത്സരത്തിൽ സിറ്റിക്ക് ലഭിച്ചേക്കും. ഇപ്രാവശ്യം സൂപ്പർ താരം ഡേവിഡ് സിൽവ സിറ്റിക്കൊപ്പം കാണില്ല. അദ്ദേഹം സിറ്റി വിട്ട് റയൽ സോസിഡാഡിലേക്ക് ചേക്കേറിയിരുന്നു.
Lionel Messi, Cristian Pavon, Emiliano Martinez, Paulo Dybala, Gio Simeone and more make Argentina team for next month's World Cup qualifiers. https://t.co/NwaLcNtTB3
— Mundo Albiceleste 🇦🇷 (@MundoAlbicelest) September 18, 2020