Official,മുൻ അർജന്റീന – ബാഴ്സ കോച്ച് മിയാമിയിൽ!

സൂപ്പർ താരം ലയണൽ മെസ്സി വന്നതോടുകൂടി ഇന്റർ മിയാമിയെ ഫുട്ബോൾ ആരാധകർ വലിയ രൂപത്തിൽ ശ്രദ്ധിക്കുന്നുണ്ട്.മോശം പ്രകടനമാണ് അവർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ പരിശീലകനായ ഫിൽ നെവില്ലെക്ക് സ്ഥാനം നഷ്ടമായിരുന്നു.നിലവിൽ അർജന്റീനകാരനായ ഹവിയർ മൊറാലസാണ് ഇന്റർ മിയാമിയെ താൽക്കാലികമായി പരിശീലിപ്പിക്കുന്നത്.ഒരു സ്ഥിര പരിശീലകന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ഇതുവരെ ഈ ക്ലബ്ബ് ഉണ്ടായിരുന്നത്.

ഇപ്പോഴിതാ അർജന്റൈൻ പരിശീലകനായ ജെറാർഡോ മാർട്ടിനോയെ ഒഫീഷ്യലായി കൊണ്ട് അവർ പരിശീലക സ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ട്.ടാറ്റ മാർട്ടിനോ എന്നറിയപ്പെടുന്ന ഇദ്ദേഹവുമായി ഇന്റർമിയാമി നേരത്തെ തന്നെ ചർച്ചകൾ ആരംഭിച്ചിരുന്നു.നേരത്തെ ലയണൽ മെസ്സിയെ പരിശീലിപ്പിച്ച് പരിചയമുള്ള പരിശീലകനാണ് ടാറ്റ മാർട്ടിനോ. 2013/14 സീസണിൽ ബാഴ്സയെ പരിശീലിപ്പിച്ചത് ഇദ്ദേഹമാണ്.റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിക്കൊണ്ട് സ്പാനിഷ് സൂപ്പർ കപ്പ് കിരീടം ബാഴ്സക്ക് നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ സീസണിന് ശേഷം അർജന്റീന ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തേക്കാണ് മാർട്ടിനോ എത്തിയത്.

അവിടെയും ലയണൽ മെസ്സിയെ അദ്ദേഹം പരിശീലിപ്പിച്ചു. 2015ലും 2016 ലും നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിലെ ഫൈനലുകളിലാണ് അർജന്റീന പരാജയപ്പെട്ടത്. അന്ന് പരിശീലകസ്ഥാനത്ത് ഉണ്ടായിരുന്നത് ടാറ്റ മാർട്ടിനോയായിരുന്നു. ഇദ്ദേഹത്തിന്റെ വരവ് തകർന്ന് കിടക്കുന്ന ഇന്റർ മിയാമിക്ക് അത് പുതിയ ഒരു ഊർജ്ജം തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *