MLS ഒരു ചെറിയ ലീഗാണ്:തുറന്ന് പറഞ്ഞ് മെസ്സി!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ലയണൽ മെസ്സി യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചത്. ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ഇത്രവേഗത്തിൽ മെസ്സി യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്കാണ് മെസ്സി വന്നിരുന്നത്.തുടർന്ന് വലിയ ഒരു ഇമ്പാക്ട് തന്നെയാണ് മെസ്സി അവിടെ സൃഷ്ടിച്ചത്.

സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ വളരെ സ്വതന്ത്രനായി കൊണ്ട് കളിക്കാൻ വേണ്ടിയാണ് മെസ്സി അമേരിക്കയെ തിരഞ്ഞെടുത്തത്. ഏതായാലും അമേരിക്കൻ ലീഗിനെ കുറിച്ച് മെസ്സി ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. താരതമ്യേന ചെറിയ ഒരു ലീഗിലേക്കാണ് താൻ എത്തിയത് എന്ന കാര്യത്തിൽ തനിക്ക് ബോധ്യമുണ്ട് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. പക്ഷേ താൻ പരമാവധി പോരാടുമെന്നും മെസ്സി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമാണ്, ഞാൻ എന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും പോരാടുമെന്നും. അതൊരു യാഥാർത്ഥ്യമാണ്.എനിക്ക് എവിടെ എത്താൻ കഴിയും,എവിടെ എത്താൻ കഴിയില്ല എന്നതിനെ കുറിച്ചൊക്കെ കൃത്യമായ ബോധ്യമുണ്ട്.താരതമ്യേന ചെറിയ ഒരു ലീഗിലേക്ക് ആണ് ഞാൻ വന്നിരിക്കുന്നത് എന്ന കാര്യം എനിക്ക് തന്നെ അറിയാം.പക്ഷേ ഇവിടെ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു.ഇവിടെയും പോരാട്ടങ്ങൾ നടക്കുന്നുണ്ട്.എനിക്ക് കുഴപ്പങ്ങൾ ഒന്നുമില്ല എന്ന് എനിക്ക് തോന്നുന്നിടത്തോളം കാലം ഞാൻ തുടരുക തന്നെ ചെയ്യും.കോൺട്രിബ്യൂട്ട് ചെയ്യുക തന്നെ ചെയ്യും. അത്രയും കാലം ഞാൻ അർജന്റീനയുടെ ദേശീയ ടീമിനെ പ്രതിനിധീകരിക്കുകയും ചെയ്യും ” ഇതാണ് ലയണൽ മെസ്സി ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

ഇന്റർ മയാമിക്ക് വേണ്ടി ലീഗ്സ് കപ്പിൽ മികച്ച പ്രകടനം നടത്തി അവർക്ക് ആ കിരീടം നേടി കൊടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കം ജനുവരിയിലാണ് മെസ്സിയും സംഘവും ആരംഭിക്കുക. സൂപ്പർതാരം ലൂയിസ് സുവാരസും മെസ്സിക്കൊപ്പം ചേരുന്നു എന്നത് ആരാധകരെ ആവേശഭരിതമാക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *