MLSലെ പുതിയ വില്ലന്മാർ, എല്ലാവരും മയാമി പരാജയപ്പെടുന്നത് കാണാനാണ് കാത്തിരിക്കുന്നത്:ലാലാസ്

സൂപ്പർ താരം ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി ഈ സീസണിൽ മികച്ച തുടക്കമാണ് ഉണ്ടാക്കിയെടുത്തിട്ടുള്ളത്.അമേരിക്കൻ ലീഗിൽ ആകെ കളിച്ച 3 മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഒർലാന്റോ സിറ്റിക്കെതിരെ തകർപ്പൻ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയിട്ടുള്ളത്. ലയണൽ മെസ്സിയും ലൂയിസ് സുവാരസും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഇന്റർ മയാമിയെ കുറിച്ച് അമേരിക്കൻ താരമായിരുന്ന അലക്സി ലാലാസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിയും സംഘവും വന്നതോടുകൂടി ഒരു സൂപ്പർ ക്ലബ് സ്റ്റാറ്റസ് ഇന്റർ മയാമി ലഭിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ മയാമി ലീഗിലെ പുതിയ വില്ലന്മാർ ആണെന്നും ഇവരുടെ പരാജയത്തിനു വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത് എന്നും ലാലാസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഇന്റർ മയാമി ഇപ്പോൾ ശരിക്കും ഒരു വില്ലന്മാരായി മാറിയിരിക്കുകയാണ്.ഇന്ന് എല്ലാവരും ആ ക്ലബ്ബിനെ ശ്രദ്ധിച്ച് തുടങ്ങിയത് ലയണൽ മെസ്സി കാരണമാണ്.ഇപ്പോൾ അവർ മികച്ച പ്രകടനം നടത്തുകയും കൾ ഉണ്ടാക്കുകയും ചെയ്തു.അവർ ഒരു സൂപ്പർ ക്ലബ്ബ് ആയി മാറിയിട്ടുണ്ട്.അതുകൊണ്ടുതന്നെ പല ആളുകളും അവരുടെ പരാജയം കാണാൻ വേണ്ടിയാണ് കാത്തിരിക്കുന്നത്. പക്ഷേ അവർ എല്ലാവരും നിങ്ങളെ വീക്ഷിക്കുന്നുണ്ട് ” ഇതാണ് മുൻ അമേരിക്കൻ താരമായിരുന്ന അലക്സി ലാലാസ് പറഞ്ഞിട്ടുള്ളത്.

ഇന്റർ മയാമി അമേരിക്കൻ ലീഗിലെ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്.മോൻട്രിയലാണ് അവരുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 2:30നാണ് ഈയൊരു മത്സരം നടക്കുക. മത്സരത്തിൽ ലയണൽ മെസ്സിയും ലൂയിസ് കളിക്കുന്ന കാര്യം സംശയത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *