MLSന് ജീവൻ വെച്ചത് മെസ്സി വന്നതോടുകൂടി :ജെസേ മാർഷ്
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലയണൽ മെസ്സിയെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി സ്വന്തമാക്കിയത്. വലിയ ഇമ്പാക്ടാണ് മെസ്സി അവിടെ സൃഷ്ടിച്ചത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഇനി പുതിയ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് എംഎൽഎസും ഇന്റർ മയാമിയും ഉള്ളത്. ആകെ അഞ്ച് സൗഹൃദ മത്സരങ്ങൾ ഇന്റർ മയാമി ഇതിനോടകം തന്നെ ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻ അമേരിക്കൻ താരമായിരുന്നു ജെസേ മാർഷ് ഇപ്പോൾ ഉള്ളത് പരിശീലക വേഷത്തിലാണ്.ആർബി ലീപ്സിഗ്,ലീഡ്‌സ് യുണൈറ്റഡ് തുടങ്ങിയ പ്രധാനപ്പെട്ട ക്ലബ്ബുകൾ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.ലയണൽ മെസ്സിയുടെ ഇമ്പാക്റ്റിനെ കുറിച്ച് അദ്ദേഹം ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി വന്നതോടുകൂടിയാണ് എംഎൽഎസിന് ജീവൻ വെച്ചത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അമേരിക്കൻ ലീഗ് നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി മറികടക്കാൻ മെസ്സി സഹായിച്ചുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. മാർഷിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨Official: Lionel Messi’s Inter Miami will begin their upcoming MLS season starting from Feb 21, 2024 🔥🐐🙌
— Inter Miami News Hub (@Intermiamicfhub) December 20, 2023
Excited for next season? pic.twitter.com/haWCpfdWxE
“എംഎൽഎസിന്റെ ഏറ്റവും വലിയ വെല്ലുവിളി ആരാധകർ ആയിരുന്നില്ല, അല്ലെങ്കിൽ ഇൻവെസ്റ്റ്മെന്റ് ആയിരുന്നില്ല,അല്ലെങ്കിൽ കളിയുടെ നിലവാരം ആയിരുന്നില്ല, മറിച്ച് ജിയോഗ്രാഫിക് ആയിരുന്നു.കാരണം ഫുട്ബോൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് യൂറോപ്പിലായിരുന്നു. എന്നാൽ ലയണൽ മെസ്സി വന്നതോടുകൂടി ഈ വെല്ലുവിളിയെ മറികടക്കാൻ സാധിച്ചു.ഇന്ന് അമേരിക്കൻ ലീഗ് സജീവമാണ്.പരിശീലകരും താരങ്ങളും ഫുട്ബോൾ ലോകത്ത് ഉള്ള എല്ലാവരും ഇന്ന് അമേരിക്കൻ ലീഗിനെ ശ്രദ്ധിക്കുന്നു “ഇതാണ് മുൻ അമേരിക്കൻ താരം പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് കഴിഞ്ഞ സീസണിൽ കളിച്ചിട്ടുള്ളത്.എന്നിരുന്നാലും മികച്ച പ്രകടനം അദ്ദേഹം പുറത്തെടുത്തിരുന്നു.വരുന്ന സീസണിൽ കൂടുതൽ മികവ് ഇന്റർ മയാമിയിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.സുവാരസ് കൂടി ചേരുന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.