MLSന്റെ റിട്ടയർമെന്റ് ലീഗ് എന്ന ചീത്തപ്പേര് മാറ്റിയെടുത്തത് മെസ്സി :ടിം പാർക്കർ

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്.വലിയ ഇമ്പാക്ട് തന്നെയാണ് അമേരിക്കൻ ഫുട്ബോളിൽ മെസ്സി സൃഷ്ടിച്ചിട്ടുള്ളത്.മെസ്സിയുടെ വരവോടുകൂടി കൂടുതൽ വിസിബിലിറ്റി ഇപ്പോൾ MLS ന് ലഭിച്ചിട്ടുണ്ട്.പ്രായമേറിയ താരങ്ങൾ കളിക്കുന്ന റിട്ടയർമെന്റ് ലീഗ് എന്ന ഒരു വിശേഷണം അമേരിക്കൻ ലീഗിന് ഉണ്ടായിരുന്നു. എന്തെന്നാൽ യൂറോപ്പിലെ പല താരങ്ങളും തങ്ങളുടെ കരിയറിന്റെ അവസാന ഭാഗം ചിലവഴിക്കാൻ വേണ്ടി അമേരിക്കൻ ലീഗിൽ എത്തിയിരുന്നു.

അതുകൊണ്ടായിരുന്നു റിട്ടയർമെന്റ് ലീഗ് എന്ന് MLS അറിയപ്പെട്ടിരുന്നത്. എന്നാൽ ലയണൽ മെസ്സി വന്നതോടുകൂടി ആ ചീത്ത പേര് മാറികിട്ടി എന്നുള്ള കാര്യം അമേരിക്കൻ താരമായ ടിം പാർക്കർ പറഞ്ഞിട്ടുണ്ട്.സെന്റ് ലൂയിസ് സിറ്റിക്ക് വേണ്ടിയാണ് പാർക്കർ കളിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം മെസ്സിയെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്.

” ഫുട്ബോളിൽ തന്നെ ഏറ്റവും വലിയ പേരാണ് ലയണൽ മെസ്സി.ഇപ്പോഴും അർജന്റീനക്ക് വേണ്ടി അദ്ദേഹം കളിക്കുന്നുണ്ട്. മുൻപ് എല്ലാവരും കരുതിയിരുന്നത് പ്രായമേറിയ താരങ്ങൾ മാത്രം വരുന്ന ലീഗാണ് MLS എന്ന്. റിട്ടയർമെന്റ് ലീഗ് എന്നാണ് പലരും പറഞ്ഞിരുന്നത്. പക്ഷേ അത് ലയണൽ മെസ്സി ഇപ്പോൾ അവസാനിപ്പിച്ചു കഴിഞ്ഞു. കാരണം മെസ്സി ഇപ്പോഴും അർജന്റീനക്ക് വേണ്ടി കളിക്കുകയും ഗോളുകൾ നേടുകയും ചെയ്യുന്നുണ്ട്. അമേരിക്കയിലും മികച്ച പ്രകടനം മെസ്സി നടത്തുന്നു. അതുകൊണ്ടുതന്നെ ഇനി ഒരിക്കലും ഇത് റിട്ടയർമെന്റ് ലീഗ് അല്ല ” ഇതാണ് പാർക്കർ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി നിലവിൽ പ്രീ സൗഹൃദ മത്സരങ്ങളാണ് കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഹോങ്കോങ്ങ് ടീമിനെതിരെയുള്ള മത്സരത്തിൽ മെസ്സി പരിക്കു മൂലം കളിച്ചിട്ടില്ല. ഇനി നടക്കുന്ന മത്സരത്തിൽ ജാപ്പനീസ് ക്ലബ്ബായ വിസൽ കോബെയാണ് ഇന്റർ മയാമിയുടെ എതിരാളികൾ. ജപ്പാനിൽ വച്ചുകൊണ്ടാണ് ഈ സൗഹൃദ മത്സരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *