Lionel Missing :ശ്രദ്ധ നേടി ആരാധകരുടെ പ്രതിഷേധം!

ഇന്നലെ അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഇന്റർമയാമിക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ഇന്റർമയാമി കനേഡിയൻ ക്ലബ്ബായ വാങ്കോവർ വൈറ്റ്ക്യാപ്സിനെ പരാജയപ്പെടുത്തിയത്.റോബർട്ട് ടൈലർ,കമ്പാന എന്നിവർ നേടിയ ഗോളുകളാണ് ഇന്റർമയാമിക്ക് വിജയം നേടിക്കൊടുത്തത്. സൂപ്പർതാരം ലയണൽ മെസ്സിയുടെ അഭാവത്തിലാണ് ഈയൊരു വിജയം ഇന്റർ മയാമി കരസ്ഥമാക്കിയത്.

ലയണൽ മെസ്സിക്ക് ഈ മത്സരത്തിൽ പരിശീലകൻ ടാറ്റ മാർട്ടിനോ വിശ്രമം അനുവദിക്കുകയായിരുന്നു. താരത്തിന്റെ ഫിറ്റ്നസിൽ ആശങ്കയുള്ളതുകൊണ്ടാണ് വിശ്രമം നൽകിയത്.ലൂയിസ് സുവാരസ്‌,സെർജിയോ ബുസ്ക്കെറ്റ്സ് എന്നിവർക്കും പരിശീലകൻ വിശ്രമം നൽകിയിരുന്നു. എന്നാൽ മെസ്സി ഇല്ലാത്തതിൽ എതിർ ആരാധകരാണ് ഏറ്റവും കൂടുതൽ നിരാശരായിരുന്നത്.

മെസ്സിയുടെ പ്രകടനം കാണാൻ വേണ്ടി ടിക്കറ്റ് എടുത്തവരായിരുന്നു ഭൂരിഭാഗം ആരാധകരും. എന്നാൽ മെസ്സി ഇല്ലാത്തത് ഈ എതിർ ആരാധകരെ വല്ലാതെ നിരാശപ്പെടുത്തി.അവർ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.അതിലെ ഒരു പ്രതിഷേധം ഇപ്പോൾ വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ലയണൽ മെസ്സിയുടെ ജേഴ്സിയിലെ പേരിൽ മാറ്റം വരുത്തുകയാണ് ഒരു ആരാധകൻ ചെയ്തിട്ടുള്ളത്.

മെസ്സിയുടെ ഇന്റർ മയാമി ജേഴ്സിയിലെ മെസ്സി എന്നുള്ള പേരിൽ അവർ മാറ്റം വരുത്തുകയായിരുന്നു. പകരം മിസ്സിംഗ് എന്നാക്കി മാറ്റി. മെസ്സി ഇല്ലാത്തതിലുള്ള പ്രതിഷേധമാണ് lionel Missing എന്നതിലൂടെ ഈ ആരാധകൻ അറിയിച്ചിട്ടുള്ളത്.ഇത് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഏകദേശം 50000 ത്തോളം ആരാധകരായിരുന്നു മെസ്സിയുടെ പ്രകടനം കാണാൻ വേണ്ടി ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ മെസ്സിക്ക് വിശ്രമം അനുവദിച്ചത് ഇവരെ വല്ലാതെ അസ്വസ്ഥരാക്കി. ഇതോടെ ആരാധകരെ ശാന്തമാക്കി നിർത്താൻ കനേഡിയൻ ക്ലബ്ബിന്റെ പ്രസിഡന്റ് ഡിസ്കൗണ്ട് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *