GOAT ബിയർ,മെസ്സിയെ വരവേൽക്കാൻ അമേരിക്ക ഒരുങ്ങുന്നു!

സൂപ്പർ താരം ലയണൽ മെസ്സി ഇനിമുതൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുക. വരുന്ന ചൊവ്വാഴ്ചയാണ് അദ്ദേഹം മിയാമിയിൽ എത്തുക.എന്നിട്ട് പേപ്പർ വർക്കുകൾ എല്ലാം പൂർത്തിയാക്കിക്കൊണ്ട് ക്ലബ്ബുമായി കോൺട്രാക്ട് സൈൻ ചെയ്യും.2025 വരെയുള്ള ഒരു കരാറിലായിരിക്കും ഒപ്പുവെക്കുക.വരുന്ന പതിനാറാം തീയതി അദ്ദേഹത്തിന്റെ പ്രസന്റേഷൻ ഉണ്ടാവും എന്നാണ് അറിയാൻ സാധിക്കുന്നത്.

ലയണൽ മെസ്സിയെ വരവേൽക്കാൻ മിയാമി മാത്രമല്ല,അമേരിക്ക തന്നെ ഒരുങ്ങിയിട്ടുണ്ട്. അതായത് അമേരിക്കയിലെ പ്രശസ്ത ബിയർ നിർമ്മാതാക്കളാണ് പ്രിസൻ പാൾസ് ബ്രൂവിങ് കോ. മെസ്സി വരുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു പുതിയ ബിയർ എഡിഷൻ അവർ അവതരിപ്പിച്ചിട്ടുണ്ട്.GOAT ബിയർ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇന്റർ മിയാമിയുടെ ജേഴ്സിയുടെ നിറമായ പിങ്ക് കളർ തന്നെയാണ് ഈ ബോട്ടിലിനും നൽകിയിട്ടുള്ളത്. എന്നിട്ട് കറുപ്പ് അക്ഷരത്തിൽ GOAT എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. മാത്രമല്ല ലയണൽ മെസ്സിയുടെ ജേഴ്സി നമ്പറായ 10 എന്നതും ഈ ബോട്ടിലിൽ ആലേഖനം ചെയ്തിട്ടുണ്ട്. മെസ്സിയുടെ വരവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രത്യേക എഡിഷനാണ് ഇവർ തയ്യാറാക്കിയിട്ടുള്ളത്.

അതേസമയം മിയാമിയിൽ ഉള്ള അഡിഡാസിന്റെ ഷോറൂമിൽ ലയണൽ മെസ്സിയുടെ ഒരു വലിയ കട്ടൗട്ട് ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഇന്റർ മിയാമി ജേഴ്സിയിലാണ് മെസ്സി കട്ടൗട്ടിൽ ഉള്ളത്. ഇംപോസിബിൾ ഈസ് നത്തിംഗ് എന്നാണ് യഥാർത്ഥത്തിൽ അഡിഡാഡിന്റെ സ്ലോഗൻ.എന്നാൽ ഇവിടെ ചെറിയ ഒരു മാറ്റം അവർ തന്നെ വരുത്തിയിട്ടുണ്ട്. ഇംപോസിബിൾ ഈസ് കമിങ് എന്നാണ് അവർ ഇത്തവണ സ്ലോഗനായി കൊണ്ട് നൽകിയിട്ടുള്ളത്. മെസ്സിയെയാണ് ഇവർ അസാധ്യമായത് എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. ഏതായാലും വരുന്ന ഇരുപത്തിരണ്ടാം തീയതി മെസ്സി അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *