CR7ന്റെ പാത പിന്തുടരാതെ മെസ്സി അമേരിക്കയിലേക്ക് പോയത് എന്തുകൊണ്ട്? അഗ്വേറോ പറയുന്നു!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കിയത്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മറ്റൊരു സൗദി വമ്പൻമാരായ അൽ ഹിലാൽ ലയണൽ മെസ്സിക്ക് വേണ്ടി വലിയ പരിശ്രമങ്ങൾ നടത്തിയിരുന്നു. ഒരു ബില്യൺ യൂറോ എന്ന സാലറിയായിരുന്നു അവർ വാഗ്ദാനം ചെയ്തിരുന്നത്.എന്നാൽ മെസ്സി അത് നിരസിക്കുകയായിരുന്നു. പിന്നീട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോകാൻ മെസ്സി തീരുമാനിക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് മെസ്സിയും ക്രിസ്റ്റ്യാനോയും യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചത്? എന്തുകൊണ്ടാണ് റൊണാൾഡോയുടെ പാത പിന്തുടരാതെ മെസ്സി അമേരിക്കയിലേക്ക് പോയത് എന്നുള്ള ചോദ്യങ്ങളൊക്കെ ലയണൽ മെസ്സിയുടെ സുഹൃത്തായ സെർജിയോ അഗ്വേറോയോട് ചോദിച്ചിരുന്നു.അതിനുള്ള മറുപടി അദ്ദേഹം നൽകിയിട്ടുണ്ട്.അഗ്വേറോയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മെസ്സിയും റൊണാൾഡോയും യൂറോപ്പ് വിട്ടത് അവരുടെ പ്രായം കൊണ്ട് തന്നെയാണ്. രണ്ടുപേരും കരിയറിന്റെ അവസാനത്തിലാണ്. പലതാരങ്ങളും 32 ആം വയസ്സിലും 33ആം വയസ്സിലും യൂറോപ്പ് വിടുന്നുണ്ട്.കാരണം അവിടുത്തെ ഡിമാൻഡ് വളരെയധികം ഉയർന്നതാണ്.കരിയറിന്റെ അവസാനഘട്ടം ആസ്വദിച്ചു കളിക്കാനാണ് മെസ്സി തീരുമാനിച്ചിട്ടുള്ളത്.അതുകൊണ്ടുതന്നെയാണ് യൂറോപ്പ് വിട്ടത്. കൂടുതൽ സൗകര്യത്തിനു വേണ്ടിയാണ് മെസ്സി മിയാമിയെ തിരഞ്ഞെടുത്തത്. മിയാമി നല്ലൊരു സ്ഥലമാണ്.കൂടുതൽ ലാറ്റിനമേരിക്കക്കാർ അവിടെയുണ്ട്. മാത്രമല്ല കുടുംബത്തിന് ഒരു നല്ല ജീവിതം അവിടെ ലഭിക്കും.റൊണാൾഡോ മെസ്സിയിൽ നിന്നും വ്യത്യസ്തനാണ്. മെസ്സിക്ക് മെസ്സിയുടെ തീരുമാനം, റൊണാൾഡോക്ക് അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹം സൗദിയിലേക്ക് പോയതിന് അദ്ദേഹത്തിന്റെതായ കാരണങ്ങൾ ഉണ്ടാവും ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.

ഒരു ഗംഭീര തുടക്കമാണ് ഇപ്പോൾ മിയാമിയിൽ മെസ്സിക്ക് ലഭിച്ചിട്ടുള്ളത്. മൂന്നു മത്സരങ്ങൾ മാത്രം കളിച്ച മെസ്സി 5 ഗോളുകളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു. അടുത്ത മത്സരത്തിൽ ഡല്ലാസ് എഫ്സിയാണ് ഇന്റർമിയാമിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *