2026 വേൾഡ് കപ്പ്, ലയണൽ മെസ്സിയെ സംരക്ഷിക്കാൻ MLSന്റെ പദ്ധതികൾ!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും വലിയ ആകർഷണം സൂപ്പർതാരം ലയണൽ മെസ്സി തന്നെയായിരുന്നു.തകർപ്പൻ പ്രകടനമായിരുന്നു മെസ്സി നടത്തിയത്.അതിന്റെ ഫലമായി കൊണ്ട് അർജന്റീനക്ക് വേൾഡ് കപ്പ് കിരീടം നേടാൻ കഴിഞ്ഞു. ലയണൽ മെസ്സി ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ അവാർഡ് സ്വന്തമാക്കുകയും ചെയ്തു.

അടുത്ത വേൾഡ് കപ്പ് 3 രാജ്യങ്ങളിൽ വച്ചുകൊണ്ടാണ് നടക്കുക.അതിൽ പ്രധാനപ്പെട്ട രാജ്യം അമേരിക്കയാണ്. മെസ്സി ആ വേൾഡ് പൂർണ്ണ ഫിറ്റ്നസോടുകൂടി പങ്കെടുക്കുക എന്നത് അമേരിക്കയുടെ കൂടി ആവശ്യമാണ്. അതുകൊണ്ടുതന്നെ ലയണൽ മെസ്സിയെ പ്രൊട്ടക്ട് ചെയ്യാൻ ചില പദ്ധതികൾ MLS തയ്യാറാക്കുന്നുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നിട്ടുള്ളത്.ഫുട്ബോൾ ഏജന്റായ ബ്രൂണോ സാറ്റിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോളിന്റെ തന്നെ പ്രധാന ആകർഷണം ഇപ്പോൾ മെസ്സിയാണ്.കാരണം മറ്റുള്ള കായിക ഇനങ്ങളുമായി വളരെയധികം കോമ്പറ്റീഷൻ നടക്കുന്നുണ്ട്.ലയണൽ മെസ്സി ഫുട്ബോളിനെ കൂടുതൽ ഗ്ലാമർ നൽകുന്നു എന്നത് നമുക്ക് ഒരിക്കലും നിഷേധിക്കാൻ കഴിയില്ല. ഫുട്ബോളിനും അപ്പുറത്തേക്കുള്ള അതിർവരമ്പുകൾ ലംഘിക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിയെ സംരക്ഷിക്കാൻ വേണ്ടതെല്ലാം MLS ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.കാരണം അടുത്ത വേൾഡ് കപ്പിൽ അമേരിക്കയിൽ വച്ചുകൊണ്ട് അദ്ദേഹം കളിക്കേണ്ടതുണ്ട്.അതിന് വേണ്ടതെല്ലാം അവർ ചെയ്യും എന്നാണ് എനിക്ക് അറിയാൻ സാധിച്ചിട്ടുള്ളത് ” ഇതാണ് സാറ്റിൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ ഇന്റർ മയാമിയുമായി 2025 വരെയാണ് ലയണൽ മെസ്സിക്ക് കോൺട്രാക്ട് അവശേഷിക്കുന്നത്. ഒരു വർഷത്തേക്ക് കൂടി ആ കോൺട്രാക്ട് പുതുക്കാനുള്ള ഓപ്ഷൻ മെസ്സിക്ക് മുന്നിൽ ഉണ്ട്. അടുത്തവർഷം USA യിൽ വെച്ചുകൊണ്ടുതന്നെയാണ് കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്. ലയണൽ മെസ്സി അതിൽ പങ്കെടുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *