സ്വന്തമാക്കിയത് നിരവധി റെക്കോർഡുകൾ,2023 മെസ്സിക്ക് സുവർണ്ണ വർഷം!

2022 എന്ന വർഷം ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ഒരു സുവർണ വർഷമായിരുന്നു. എന്തെന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കാൻ മെസ്സിക്ക് സാധിച്ചു. വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ പുരസ്കാരവും ലയണൽ മെസ്സി തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.ഇപ്പോൾ 2023 എന്ന കലണ്ടർ വർഷവും പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. 2023ഉം മെസ്സിയെ സംബന്ധിച്ചിടത്തോളം ഒരു സുവർണ്ണ വർഷം തന്നെയാണ്. എന്തെന്നാൽ നിരവധി റെക്കോർഡുകൾ ഈ വർഷം സ്വന്തമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.അത് ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ആദ്യം അർജന്റീന ദേശീയ ടീമിനോടൊപ്പമുള്ള റെക്കോർഡുകൾ നോക്കാം. അർജന്റീന ദേശീയ ടീമിനോടൊപ്പം ഏറ്റവും കൂടുതൽ ദിവസങ്ങൾ ചിലവഴിച്ച താരം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി. മറികടന്നത് മറ്റൊരു ഇതിഹാസമായ ഡിയഗോ മറഡോണയെയാണ്.മാത്രമല്ല സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി. മറികടന്നത് തന്റെ സുഹൃത്തായ ലൂയിസ് സുവാരസിനെയാണ്.തന്റെ പേരിലുള്ള റെക്കോർഡുകൾ ദീർഘിപ്പിക്കാനും മെസ്സിക്ക് കഴിഞ്ഞു. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത് താരവും അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ലയണൽ മെസ്സി തന്നെയാണ്. 180 മത്സരങ്ങൾ കളിച്ച മെസ്സി 106 ഗോളുകളാണ് നേടിയിട്ടുള്ളത്.

മെസ്സി പിഎസ്ജിക്കൊപ്പം കളിച്ചിരുന്ന സമയത്ത് സ്വന്തമാക്കിയ റെക്കോർഡുകൾ നോക്കാം.യൂറോപ്പിൽ ക്ലബ്ബിൽ ലെവലിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി. മറികടന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ്. മാത്രമല്ല യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് മെസ്സി സ്വന്തം പേരിലാക്കി.ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്നെയാണ് മെസ്സി മറികടന്നിട്ടുള്ളത്. ഇനി ഇന്റർ മയാമിക്കൊപ്പം സ്വന്തമാക്കിയ റെക്കോർഡുകൾ പരിശോധിക്കാം.

അറ്റ്ലാന്റ യുണൈറ്റഡിനെതിരെ ഗോൾ നേടിയതോടുകൂടി 100 വ്യത്യസ്ത ക്ലബ്ബുകൾക്കെതിരെ ഗോൾ നേടാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ കരിയറിലെ ഏറ്റവും ഡിസ്റ്റൻസ് കൂടിയ ഗോൾ സ്വന്തമാക്കാനും മെസ്സിക്ക് സാധിച്ചിട്ടുണ്ട്.ഇന്റർ മയാമിക്ക് വേണ്ടി അരങ്ങേറ്റം നടത്തിയതിനുശേഷം 29 ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു ഫൈനൽ മത്സരം കളിക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. അതും മെസ്സിയുടെ കരിയറിലെ റെക്കോർഡാണ്.ലീഗ്സ് കപ്പിലെ എല്ലാ മത്സരങ്ങളിലും മെസ്സി ഗോൾ നേടിയിട്ടുണ്ട്. തന്റെ കരിയറിൽ മെസ്സി ആദ്യമായാണ് ഒരു കോമ്പറ്റീഷനിലെ എല്ലാ മത്സരങ്ങളിലും ഗോൾ സ്വന്തമാക്കുന്നത്.

മാത്രമല്ല 44 കിരീടങ്ങൾ ആകെ സ്വന്തമാക്കാൻ മെസ്സിക്ക് സാധിച്ചു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം എന്ന റെക്കോർഡ് ലയണൽ മെസ്സിയുടെ പേരിലാണ്.മാത്രമല്ല ഫൈനലുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന തന്റെ പേരിലുള്ള റെക്കോർഡ് ദീർഘിപ്പിക്കാനും മെസ്സിക്ക് കഴിഞ്ഞു.

അതിനേക്കാൾ ഉപരിയൊക്കെ എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള താരം ലയണൽ മെസ്സിയാണ്.ഇങ്ങനെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കാൻ പതിവുപോലെ കഴിഞ്ഞ വർഷത്തിലും മെസ്സിക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *