സ്ലാറ്റൻ ഇവിടെ ഒന്നും നേടിയിട്ടില്ല, മെസ്സി അങ്ങനെയല്ല : മെസ്സിയുടെ എതിരാളി പറയുന്നു.
നാളെ എംഎൽഎസിൽ നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമിയും ലോസ് ആഞ്ചലസ് എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാവിലെ ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ലോസ് ഏഞ്ചലസിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.പ്ലേ ഓഫ് ലക്ഷ്യമിടുന്ന ഇന്റർ മയാമിക്ക് ഈ മത്സരത്തിൽ വിജയം നേടുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
LAFC യുടെ പ്രധാനപ്പെട്ട താരമാണ് കാർലോസ് വേല.സ്ലാറ്റൻ ഇബ്രാഹിമോവിച്ചും ലയണൽ മെസ്സിയും അമേരിക്കയിൽ ഉണ്ടാക്കിയ ഇമ്പാക്ടിനെ പരസ്പരം താരതമ്യം ചെയ്യാൻ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. സ്ലാറ്റൻ MLS ൽ ആധിപത്യം ഉണ്ടാക്കിയിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം ഒന്നും നേടിയിട്ടില്ല എന്നുമാണ് വേല പറഞ്ഞിട്ടുള്ളത്. മെസ്സി കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കിരീടം നേടിയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.വേലയുടെ വാക്കുകൾ ഇങ്ങനെയാണ്.
BREAKING: Lionel Messi plays today pic.twitter.com/bz6eLIHU2V
— MC (@CrewsMat10) September 3, 2023
” തീർച്ചയായും സ്ലാറ്റൻ ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു. പക്ഷേ അദ്ദേഹം കിരീടങ്ങൾ ഒന്നും നേടിയിരുന്നില്ല.എന്നാൽ ലയണൽ മെസ്സി അങ്ങനെയല്ല.വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മെസ്സി കിരീടം നേടി. ഈ രണ്ടു താരങ്ങളെയും പരസ്പരം താരതമ്യം ചെയ്യുന്നതിൽ യാതൊരുവിധ അർത്ഥവുമില്ല.കാരണം രണ്ടുപേരും വ്യത്യസ്ത താരങ്ങളാണ്,വ്യത്യസ്ത സാഹചര്യങ്ങളിൽ വന്നവരാണ് ” ഇതാണ് വേല പറഞ്ഞിട്ടുള്ളത്.
ലോസ് ആഞ്ചലസ് ഗാലക്സിക്ക് വേണ്ടിയായിരുന്നു സ്ലാറ്റൺ കളിച്ചിരുന്നത്. അവർക്ക് വേണ്ടി ആകെ കളിച്ച 56 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ നേടാൻ സ്ലാറ്റന് കഴിഞ്ഞിട്ടുണ്ട്.എന്നാൽ കിരീടങ്ങൾ ഒന്നും സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.അതേസമയം ലയണൽ മെസ്സി തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. 10 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.