സെർജിയോ ബുസ്ക്കെറ്റ്സ് ഇനി മെസ്സിക്കൊപ്പം!

സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയതിലൂടെ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച അമേരിക്കൻ ക്ലബ്ബാണ് ഇന്റർ മിയാമി. 2020ൽ മാത്രം MLS ൽ കളിച്ചു തുടങ്ങിയ ഇന്റർ മിയാമി ഇനി അതിവേഗത്തിലുള്ള വളർച്ചയായിരിക്കും കൈവരിക്കുക. ലയണൽ മെസ്സിയെ സ്വന്തമാക്കിയതിന് പിന്നാലെ ഒരുപാട് സൂപ്പർ താരങ്ങൾക്ക് വേണ്ടി ഇന്റർ മിയാമി ശ്രമങ്ങൾ നടത്തി തുടങ്ങിയിരുന്നു.

അതിലൊരു താരമാണ് എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരമായ സെർജിയോ ബുസ്ക്കെറ്റ്സ്.നിലവിൽ അദ്ദേഹം ഫ്രീ ഏജന്റ് ആണ്.ഈ സീസൺ അവസാനിച്ചതിന് പിന്നാലെ അദ്ദേഹം ബാഴ്സലോണയോട് വിട പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം ഇന്റർ മിയാമിയിലേക്ക് തന്നെയാണ് എന്നുള്ളത് ഉറപ്പാവുകയാണ്. രണ്ടു വർഷത്തെ കോൺട്രാക്ടിൽ സെർജിയോ ബുസ്ക്കെറ്റ്സ് ഇന്റർ മിയാമിയുമായി ഒപ്പു വെച്ചേക്കും.

യുവാൻ മാർട്ടി എന്ന ജേണലിസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ ഹോളിഡേ ആഘോഷത്തിലാണ് ഈ സ്പാനിഷ് താരമുള്ളത്.അതിന് ശേഷം താരം മിയാമിയിലേക്ക് തിരിക്കുമെന്നും തുടർന്ന് ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാവുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.ലയണൽ മെസ്സി,സെർജിയോ ബുസ്ക്കെറ്റ്സ് എന്നിവർക്ക് പുറമേ ജോർഡി ആൽബയെ കൂടി സ്വന്തമാക്കാൻ ഈ അമേരിക്കൻ ക്ലബ്ബിന് താൽപര്യമുണ്ട്.

വളരെ മോശം അവസ്ഥയിലൂടെയാണ് ഇന്റർ മിയാമി ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലയണൽ മെസ്സിയും സുഹൃത്തുക്കളും വരുന്നതോടുകൂടി ഇതിന് പരിഹാരം കാണാൻ കഴിയും എന്നുള്ള പ്രതീക്ഷ മിയാമി ആരാധകർക്കുണ്ട്. മെസ്സിയും ബുസ്ക്കെറ്റ്സും ജോർഡി ആൽബയും ഒരുപാട് കാലം ബാഴ്സയിൽ ഒരുമിച്ച് കളിച്ചവരാണ്. അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നുള്ള കണക്ക് കൂട്ടലിലാണ് ഇന്റർ മിയാമി ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *