സൂപ്പർ ഗോളുമായി മെസ്സി, എന്നിട്ടും വിജയിക്കാനാവാതെ ഇന്റർമയാമി
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ ഇന്റർമയാമിക്ക് സമനില.കോളോറാഡോയാണ് ഇന്റർമയാമിയെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. ഒരു ഘട്ടത്തിൽ ഇന്റർമയാമി വിജയം നേടുമെന്ന് തോന്നിച്ചുവെങ്കിലും എതിരാളികൾ തിരിച്ചുവരികയായിരുന്നു.
മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സൂപ്പർ താരം ലയണൽ മെസ്സി ഉണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ കോളോറാഡോ ലീഡ് എടുത്തു.രണ്ടാം പകുതിയിലാണ് ലയണൽ മെസ്സി വന്നത്.58ആം മിനിറ്റിൽ ഒരു കിടിലൻ ഗോളിലൂടെ മെസ്സി ഇന്റർമയാമിക്ക് സമനില നേടിക്കൊടുത്തു.തകർപ്പൻ ഷോട്ടിലൂടെയാണ് മെസ്സിയുടെ ഗോൾ വന്നത്. അറുപതാം മിനിറ്റിൽ അഫോൺസോ കൂടി ഗോൾ നേടിക്കൊണ്ട് ഇന്റർമയാമിക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.
Of course Leo Messi scored on his return from injury 🐐
— B/R Football (@brfootball) April 7, 2024
(via @MLS) pic.twitter.com/nHAZ8IDgSJ
എന്നാൽ മത്സരത്തിന്റെ 88ആം മിനുട്ടിൽ കോളോറാഡോ സമനില ഗോൾ നേടുകയായിരുന്നു.ഇതോടെ മത്സരം സമനിലയിൽ കലാശിച്ചു. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്റർമയാമി ഉള്ളത്. അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്റർമയാമിക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല.