സുവാരസ്‌ വീൽചെയറിലാണ് ഇരിക്കേണ്ടത്, ഇംഗ്ലണ്ടിലെ തേഡ് ഡിവിഷൻ നിലവാരം പോലുമില്ലാത്ത ടീം:മയാമിക്കെതിരെ മുൻ ചെയർമാൻ!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് സൂപ്പർ താരം ലൂയിസ് സുവാരസിനെ ഇന്റർമയാമി സ്വന്തമാക്കിയത്.മികച്ച പ്രകടനം ഇപ്പോൾ പുറത്തെടുക്കുന്നുണ്ട്. 12 ഗോളുകളും 5 അസിസ്റ്റുകളും അദ്ദേഹം ലീഗിൽ സ്വന്തമാക്കിയിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങൾ ക്ലബ്ബിന് വലിയ ആശങ്കയാണ്.താരത്തിന്റെ കാൽമുട്ടിന്റെ പരിക്ക് എപ്പോഴും സുവാരസിനെ അലട്ടുന്നുണ്ട്.

ഇന്റർ മയാമിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ പ്രീമിയർ ലീഗ് ചെയർമാനായിരുന്ന സിമോൺ ജോർദാൻ. ഇംഗ്ലണ്ടിലെ തേർഡ് ഡിവിഷൻ ടീമുകളുടെ നിലവാരം പോലും ഇന്റർമയാമിക്ക് ഇല്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. സുവാരസ് ഇപ്പോൾ വീൽചെയറിലാണ് ഇരിക്കേണ്ടതൊന്നും മെസ്സി ആ ലീഗിൽ കളിക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നുവെന്നും ജോർദാൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മെസ്സി കളിക്കളത്തിലെ ഒരു അത്ഭുതമാണ്.പക്ഷേ ബാക്കിയുള്ളവർക്ക് മെസ്സിയിലേക്ക് പന്ത് എത്തിക്കാൻ കഴിയുന്നില്ല. കാരണം മെസ്സിയുടെ സഹതാരങ്ങൾ ആരും തന്നെ മികച്ച നിലയിലുള്ളവരല്ല.സുവാരസ്‌ ഇനി വീൽചെയറിലാണ് ഇരിക്കേണ്ടത്. അമേരിക്കൻ ലീഗിന്റെ നിലവാരം ഇംഗ്ലണ്ടിലെ തേർഡ് ഡിവിഷൻ ലീഗിന്റെ നിലവാരം പോലും ഇല്ല. മെസ്സി അവിടെ കളിക്കുന്നത് കാണുന്നത് തന്നെ വളരെയധികം സഹതാപവും നിരാശയുമാണ് ഉണ്ടാക്കുന്നത് ” ഇതാണ് മുൻ പ്രീമിയർ ലീഗ് ചെയർമാൻ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയും സുവാരസും ഇപ്പോൾ കോപ്പ അമേരിക്ക കളിക്കാനുള്ള ഒരുക്കത്തിലാണ്. രണ്ടുപേരുടെയും അഭാവം ഇന്റർമയാമിക്ക് തിരിച്ചടിയാണ്. അടുത്ത 5 മത്സരങ്ങൾ ഈ രണ്ടു താരങ്ങളും ഇല്ലാതെയാണ് ഇന്റർമയാമിക്ക് കളിക്കേണ്ടി വരിക. ഇനി വരുന്ന ഞായറാഴ്ചയാണ് ഇന്റർമയാമി തങ്ങളുടെ അടുത്ത മത്സരം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!