സുവാരസിന് ഹാട്രിക്ക്,6 ഗോളുകളിലും മെസ്സി,ഇന്റർമയാമിക്ക് തകർപ്പൻ വിജയം!
എംഎൽഎസിൽ ഇന്ന് നടന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ ക്ലബായ ഇന്റർമയാമി വിജയം നേടിയിട്ടുണ്ട്. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് അവർ എതിരാളികളായ ന്യൂയോർക്ക് റെഡ് ബുൾസിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ ലയണൽ മെസ്സി തന്നെയാണ് തിളങ്ങിയിട്ടുള്ളത്.
ഒരു ഗോളും അഞ്ച് അസിസ്റ്റുകളും ആണ് മെസ്സി നേടിയിട്ടുള്ളത്.ഇന്റർമയാമി നേടിയ ആറ് ഗോളുകളിലും മെസ്സി ഉണ്ട്.സുവാരസ് ഹാട്രിക്കും ഒരു അസിസ്റ്റും സ്വന്തമാക്കി. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ഇന്റർമയാമി ഈ മാസ്മരിക തിരിച്ചുവരവ് നടത്തിയിട്ടുള്ളത്.
🏅 Lionel Messi has made 6⃣ goal contributions tonight, the most he has ever registered in a single match ✨
— MessivsRonaldo.app (@mvsrapp) May 5, 2024
🅰️🅰️🅰️🅰️🅰️⚽️ pic.twitter.com/pmG0uDuiCN
മത്സരത്തിന്റെ മുപ്പതാം മിനിറ്റിൽ ന്യൂയോർക്ക് റെഡ് ബുൾസ് ലീഡ് എടുക്കുകയായിരുന്നു. ഇടവേള സമയത്ത് ഈ ഗോളിന് പിറകിലായിരുന്നു ഇന്റർമയാമി. എന്നാൽ സെക്കൻഡ് ഹാഫിൽ മയാമി ഗോൾ വർഷം നടത്തി.മത്സരത്തിന്റെ 49,62 മിനുട്ടുകളിൽ റോഹാസ് ഗോളുകൾ നേടുകയായിരുന്നു.ഈ രണ്ട് ഗോളിനും അസിസ്റ്റ് നൽകിയത് മെസ്സിയാണ്. ഇതിനിടയിൽ 51ആം മിനിട്ടിൽ മെസ്സി ഒരു ഗോൾ നേടി. അതിന് അസിസ്റ്റ് നൽകിയത് സുവാരസാണ്.
പിന്നീട് 69, 75, 81 എന്നീ മിനുട്ടുകളിൽ ഗോളുകൾ നേടിക്കൊണ്ട് സുവാരസ് ഹാട്രിക്ക് പൂർത്തിയാക്കി. ഈ മൂന്ന് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് മെസ്സിയാണ്. വിജയത്തോടെ ഇന്റർമയാമി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 10 ഗോളുകളും 9 അസിസ്റ്റുകളും ഈ സീസണിൽ ലീഗിൽ മാത്രമായി മെസ്സി നേടി കഴിഞ്ഞു.