വീണ്ടും മെസ്സി മാജിക്, ഇന്റർ മിയാമിക്ക് തകർപ്പൻ വിജയം.

അരങ്ങേറ്റം മത്സരത്തിൽ അതിഗംഭീര പ്രകടനം നടത്തിയതുപോലെ രണ്ടാം മത്സരത്തിലും മെസ്സി പൊളിച്ചടുക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡിനെ മെസ്സിയുടെ ക്ലബ്ബായ ഇന്റർമിയാമി എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി തന്നെയാണ് ഒരിക്കൽ കൂടി വിജയ നായകനായത്.

രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി ഈ മത്സരത്തിൽ നേടിയത്. മറ്റൊരു സൂപ്പർ താരമായ റോബർട്ട് ടൈലർ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. ഇതോടെ രണ്ടു മത്സരങ്ങളിലും വിജയിച്ച് ആറ് പോയിന്റ് നേടി ലീഗ്സ് കപ്പിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഇന്റർമിയാമി.

മത്സരത്തിന്റെ ആദ്യ ഇലവനിൽ ഇടമുണ്ടായിരുന്ന മെസ്സി 8ആം മിനുട്ടിൽ തന്നെ ഗോൾ വേട്ട ആരംഭിച്ചു. ബോക്സിന് വെളിയിൽ നിന്നും മുന്നേറ്റം ആരംഭിച്ച മെസ്സി അത് മനോഹരമായ ഗോളാക്കി മാറ്റുകയായിരുന്നു.പിന്നീട് ഇരുപത്തിരണ്ടാം മിനിട്ടിലാണ് മെസ്സിയുടെ അടുത്ത ഗോൾ വന്നത്. ടൈലറിന്റെ ക്രോസ് ബോക്സിനകത്തു ഉണ്ടായിരുന്ന മെസ്സി ഫിനിഷ് ചെയ്തു. പിന്നീട് 44ആം മിനിറ്റിൽ ടൈലർ ഒരു ഗോൾ നേടി.

54ആം മിനുട്ടിൽ മെസ്സി നടത്തിയ മുന്നേറ്റം ടൈലർ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ഇന്റർ മിയാമി വിജയം ഉറപ്പിക്കുകയായിരുന്നു.അർജന്റൈൻ താരമായ തിയാഗോ അൽമാഡക്ക് മത്സരത്തിന്റെ അവസാനത്തിൽ ഒരു പെനാൽറ്റി ലഭിച്ചിരുന്നു.അറ്റ്ലാണ്ട യുണൈറ്റഡ് താരമായ ഇദ്ദേഹം അത് പാഴാക്കുകയായിരുന്നു. ഇനി അടുത്ത മാസം ഇരുപത്തിയൊന്നാം തീയതിയാണ് ഇന്റർ മിയാമി അടുത്ത മത്സരം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *